അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിയെ വീണ്ടും ചോദ്യംചെയ്യും; വിജിലന്‍സ് സംഘം വിപുലീകരിക്കും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇഞ്ചി കൃഷിയിലൂടെ വരുമാനം ലഭിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഷാജിയുടെ കാര്‍ഷിക വരുമാനവും കണക്കാക്കും.
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവും എം.എല്‍.എയുമായ കെ.എം. ഷാജിയുടെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിപുലീകരിക്കുന്നു. നിലവില്‍ ഒരു എസ്.പി.യും ഡിവൈ.എസ്.പി.യും ഉള്‍പ്പെടെ നാല് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇതു കൂടാതെ ആറ് ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും. ഇഞ്ചി കൃഷിയിലൂടെ വരുമാനം ലഭിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഷാജിയുടെ കാര്‍ഷിക വരുമാനവും കണക്കാക്കും.
പത്ത് വര്‍ഷത്തെ സ്വത്ത് വിവരം വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. സ്വത്തു വിവരങ്ങളുമായി ബന്ധപ്പെട്ട് കെ.എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യംചെയ്യും. പണവും സ്വത്ത് വിവരവും സംബന്ധിച്ച രേഖകള്‍ ലഭിക്കുന്ന മുറയ്ക്കാകും ചോദ്യംചെയ്യല്‍. കഴിഞ്ഞദിവസം ഷാജിയെ അഞ്ച് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.
എം.എല്‍.എ.യായ സമയത്ത് കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നതാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളുടെ മൂല്യം അതാത് വകുപ്പുകളുടെ സഹായത്തോടെ കണക്കാക്കും.
advertisement
'വേട്ടയാടുന്നത് ഷംസീറിന്റെ ഭാര്യ ആയതിനാൽ'; നിയമന വിവാദത്തിൽ ഷഹല ഷംസീർ
കണ്ണൂർ: നിയമന വിവാദത്തിൽ വിശദീകരണവുമായി എ.എൻ ഷംസീറിൻ്റെ ഭാര്യ ഡോ. ഷഹല . കണ്ണൂർ സർവ്വകലാശാലയിലെ നിയമനത്തിന് എല്ലാ വിധ യോഗ്യതകളും തനിക്ക് ഉണ്ട്. തനിക്കെതിരെ നടക്കുന്നത് വേട്ടയാടലാണ്. 2010 ൽ ഷംസീർ ഡി.വൈ എഫ് ഐ സംസ്ഥന കമ്മിറ്റി അംഗമാവുമ്പോൾ തുടങ്ങിയതാണ് വേട്ടയാടൽ. യോഗ്യതയുള്ളതിനാലാണ് തസ്തികയ്ക്ക് അപേക്ഷിച്ചത്. 30 പേരെ വിളിച്ചതിൽ സർവ്വകലാശാലയാണ് വിശദീകരണം നൽകേണ്ടത്. തനിക്കെതിരെയുള്ള നീക്കത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഡോ. ഷഹല വ്യക്തമാക്കി. ഷംസീറിനെ അപമാനിക്കുക എന്നതാണ് തനിക്കെതിരേയുള്ള വിവാദത്തിന്റെ ലക്ഷ്യമെന്നും സഹല പറഞ്ഞു.
advertisement
തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഒരു എംഎല്‍എയുടെ ഭാര്യ ആയതിന്റെ പേരില്‍ എങ്ങനെ തന്നെ തഴയാനാകും. വ്യക്തിപരമായ ആക്രമണമാണിത്. അതിനുള്ള കാരണമെന്താണെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. പത്രപരസ്യം കണ്ടാണ് അപേക്ഷ നല്‍കിയത്. തനിക്ക് യാതൊരു സ്വാധീനവുമില്ല. എല്ലാ സ്ത്രീകളെയും പോലെയാണ് അഭിമുഖത്തിന് പോകുന്നത്. യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാല്‍ ഇനിയും അഭിമുഖങ്ങള്‍ക്ക് പോകുമെന്നും സഹല വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 17, 2021 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിയെ വീണ്ടും ചോദ്യംചെയ്യും; വിജിലന്‍സ് സംഘം വിപുലീകരിക്കും










