Pinarayi Vijayan | മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രിയെ കാണും; സില്‍വര്‍ ലൈന്‍ അനുമതി ഉള്‍പ്പെടെ ചര്‍ച്ചയാകും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കെറെയില്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഡിസംബറില്‍ കത്തയച്ചിരുന്നു
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി മുഖ്യമന്ത്രി വ്യാഴാഴ്ച ഡല്‍ഹിക്ക് പോകും. സില്‍വര്‍ ലൈന്‍(Silverline) അനുമതി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
കെറെയില്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഡിസംബറില്‍ കത്തയച്ചിരുന്നു. കഴിഞ്ഞദിവസം കെ റെയില്‍ വിഷയം യു.ഡി.എഫ്. എം.പിമാര്‍ ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. ഈ പദ്ധതിയുടെ പാരിസ്ഥിതിക വിഷയങ്ങളില്‍ ആശങ്കയുണ്ടെന്നായിരുന്നു ഇതിനുള്ള മറുപടിയില്‍ റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു.
സില്‍വര്‍ ലൈന്‍ വിഷയം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍പില്‍ ഉള്ളതും ധനമന്ത്രാലയവും റെയില്‍വേ മന്ത്രാലയവും അനുകൂല നിലപാട് സ്വീകരിച്ചിരുന്നത്. അതിനാല്‍ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. കെ റെയില്‍ എം.ഡി. വി. അജിത് കുമാറും ഡല്‍ഹിയിലുണ്ട്. രണ്ടുദിവസമായി അദ്ദേഹം റെയില്‍വേ ഉദ്യോഗസ്ഥരുമായി നിരന്തരം ചര്‍ച്ച നടത്തിവരികയാണ്.
advertisement
അതേസമയം കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ക്കു പിന്നില്‍ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് ആണ് ഉള്ളത് എന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ ആരോപിച്ചു.സമരരംഗത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിനെ വലിയ രീതിയില്‍ പരിഹസിച്ചു കൊണ്ടാണ് ഈ വിജയരാഘവന്‍ സംസാരിച്ചത്.
ഇതിനുപിന്നാലെയാണ് സമരത്തിനു പിന്നില്‍ അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ട് എന്നുകൂടി എ വിജയരാഘവന്‍ ആരോപിച്ചത്.സമരത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് കഞ്ഞി വെക്കുന്നതും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിജയരാഘവന്‍ രാഷ്ട്രീയ ആരോപണമുന്നയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 23, 2022 6:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Pinarayi Vijayan | മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രിയെ കാണും; സില്‍വര്‍ ലൈന്‍ അനുമതി ഉള്‍പ്പെടെ ചര്‍ച്ചയാകും


