സിഐടിയു നേതാവിന്റെ ഭാര്യയ്ക്ക് 50 ലക്ഷത്തിന്റെ മിനി കൂപ്പര്‍; അന്വേഷിക്കാമെന്ന് സിപിഎം

Last Updated:

പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാറിന്റെ ഭാര്യയാണ് കാര്‍ വാങ്ങിയത്.

തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ ആഡംബര കാറായ മിനി കൂപ്പര്‍ സ്വന്തമാക്കി സിഐടിയു നേതാവിന്റെ ഭാര്യ. കാര്‍ വാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിഷയം പാര്‍ട്ടി തലത്തിലും ചര്‍ച്ചയായത്. വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം നടത്തുമെന്ന് സിപിഎം അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാറിന്റെ ഭാര്യയാണ് കാര്‍ വാങ്ങിയത്. അനില്‍കുമാറും കുടുംബവും ഷോറൂമില്‍ നിന്ന് കാര്‍ വാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം വിവാദമായത്.
ബാങ്ക് ലോണെടുത്താണ് ഭാര്യ കാര്‍ വാങ്ങിയത് എന്നാണ് അനില്‍ കുമാറിന്റെ വിശദീകരണം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലാണ് ഭാര്യ ജോലി ചെയ്യുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
advertisement
അതേസമയം നേരത്തെയും ഇദ്ദേഹത്തിനെതിരെ പരാതികളുയര്‍ന്നിരുന്നു. ഗ്യാസ് ഏജന്‍സി ഉടമയായ സ്ത്രീയെ പരസ്യമായി അധിക്ഷേപിച്ച കേസിലും അനില്‍കുമാര്‍ ഉള്‍പ്പെട്ടിരുന്നു.
മുമ്പ് പൊതുപരിപാടിക്കിടെ കോടിയേരി ബാലകൃഷ്ണന്‍ മിനി കൂപ്പറിലെത്തിയ സംഭവവും ഏറെ ചര്‍ച്ചയായിരുന്നു. പാവപ്പെട്ടവരുടെ പാർട്ടി നേതാക്കൾ ആഡംബര കാറിൽ യാത്ര ചെയ്യുന്നതിനെതിരെയായിരുന്നു വിമർശനം ഉയർന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിഐടിയു നേതാവിന്റെ ഭാര്യയ്ക്ക് 50 ലക്ഷത്തിന്റെ മിനി കൂപ്പര്‍; അന്വേഷിക്കാമെന്ന് സിപിഎം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement