കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ പി സി ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും സംഘർഷം. പാറത്തോട്ടിൽ സിപിഎം- എസ്ഡിപിഐ പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി സി ജോർജ് ആരോപിച്ചു. തുടർന്ന് പ്രസംഗം പാതിവഴിയില് ഉപേക്ഷിച്ച് പി സി ജോര്ജ് മടങ്ങി.
പി സി ജോര്ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണ വാഹനങ്ങള് കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ ഇത്തരം പ്രവണതകള് ശരിയല്ലെന്ന് ആവര്ത്തിക്കുകയും അഭ്യര്ഥിക്കുകയും ചെയ്തു. എന്നാല് സിപിഎം വാഹനങ്ങള് വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘര്ഷത്തിലേക്ക് കാര്യങ്ങള് നീങ്ങിയത്. ജനപക്ഷം പ്രവര്ത്തകരും സിപിഎം പ്രവര്ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്ന്ന് താന് പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി സി ജോര്ജ് മടങ്ങുകയും ചെയ്തു.
Also Read-
Covid Vaccine in Kids| കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ പരീക്ഷണം തുടങ്ങിയതായി ഫൈസർഎല് ഡി എഫ് സ്ഥാനാര്ഥി പലിശക്കാരനാണ് എന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പി സി ജോര്ജ് പറഞ്ഞു. 'പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പലിശക്കാരനായ ഒരാളെയാണ് ഇവിടെ എല്ഡിഎഫ് സ്ഥാനാര്ഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറില് അധികം ചെക്കുകേസുകളില് പെട്ടയാളാണ്. അത് ഞാന് പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നത്.'- പി സി ജോർജ് പറയുന്നു.
Also Read-
തപാൽ വോട്ടെടുപ്പിന് ഇന്ന് തുടക്കം; പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തുംനേരത്തെ ഈരാറ്റുപേട്ടയില് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പി സി ജോര്ജിനെ ചിലര് കൂവി വിളിക്കുകയും പിസി ജോർജ് ക്ഷുഭിതനായി മറുപടി പറയുകയും ചെയ്തിരുന്നു. തുടർന്ന് മുനിസിപ്പാലിറ്റി പരിധിയില് പ്രചാരണ പരിപാടികള് നിര്ത്തിവെച്ചതായി സിറ്റിങ് എംഎല്എയും കേരള ജനപക്ഷം സ്ഥാനാര്ഥിയുമായ പി സി ജോര്ജ് അറിയിച്ചിരുന്നു. ഒരു കൂട്ടം ആളുകള് പ്രചരണ പരിപാടികള്ക്കിടയില് സംഘര്ഷം ഉണ്ടാക്കാന് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രചാരണം നിര്ത്തിവെച്ചത്.
Also Read-
വേണമെങ്കിൽ ഗാക്ക് പഴം അങ്കമാലിയിലും കായ്ക്കും; ജോജോയുടെ പരീക്ഷണം വിജയംഈരാറ്റുപേട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില് നിന്ന് പ്രസംഗിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകള് കൂവിയത്. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങള്ക്ക് സൗകര്യമുണ്ടെങ്കില് വോട്ട് ചെയ്താല് മതിയെന്നാണ് പി സി ജോര്ജ് പറഞ്ഞത്. കൂവല് രൂക്ഷമായതോടെ പിസി ജോര്ജ് ക്ഷുഭിതനായി. കൂവുന്നവരുടെ വോട്ട് ഇല്ലാതെ തന്നെ എംഎല്എ ആയി വരുമെന്നും അപ്പോള് കാണിച്ചു തരാമെന്നുമായി പ്രസംഗം
മത തീവ്രവാദികളുടെ വോട്ട് നേടി തനിക്ക് പൂഞ്ഞാറില് ജയിക്കേണ്ടെന്ന്
പി സി ജോര്ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ഇവിടെ മത തീവ്രവാദികള് കുറച്ചേയുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില് എന്നെ സഹായിച്ചവരാണ്. അന്നവര് മത തീവ്രവാദികളാണെന്ന് ഞാനറിഞ്ഞിരുന്നില്ല. അവരുടെ വോട്ട് വേണ്ട. പച്ചക്ക് പറയാം. തീവ്രവാദികളുടെ വോട്ട് വാങ്ങി എംഎല്എ ആകാന് ഉദ്ദേശിക്കുന്നില്ല'- പി സി ജോര്ജ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.