നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

  Accident | ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

  മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ പെട്ടി ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തലകീഴായി മറിയുകയും മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു

  Malappuram_accident

  Malappuram_accident

  • Share this:
   മലപ്പുറം: സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടാം ക്സാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം താനാളൂരില്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന ഷെറിനാണ് മരിച്ചത്. ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരീക്കാട് എഎംയുപി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സഫ്ല ഷെറിന്‍.

   ഒഴൂര്‍ വെട്ടുകുളത്തെ ബന്ധുവീട്ടില്‍ നിന്നും ബന്ധുവായ സാക്കിറിനൊപ്പം കുട്ടി ഓട്ടോയില്‍ അരീക്കോട്ടേയ്ക്ക് പോകുംവഴിയാണ് സംഭവം. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ പെട്ടി ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തലകീഴായി മറിയുകയും മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. സംഭവം നടന്നയുടൻ സമീപവാസികൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സഫ്നയുടെ മരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 8.20ഓടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. വിറകു കൊണ്ടുവരാന്‍ പോയതായിരുന്നു ഗുഡ്‌സ് ഓട്ടോ.

   മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

   കോഴിക്കോട്(Kozhikode)  തീക്കുനിയില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു(Death). തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിന്‍(23) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

   Also Read-ഷർട്ടിന്റെ നിറം നോക്കി ഇർഫാനും ഫാസും ഗോകുലിനെ ആഴങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് കോരിയെടുത്തു

   പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ്. അടുക്കള ഭാഗത്തെ സണ്‍ഷേഡിന്റെ നിര്‍മ്മാണത്തിനിടെയായിരുന്നു അപകടം. താഴെ പണിയെടുക്കുകയായിരുന്ന ജിതിന്റെയും സുഹൃത്തുക്കളുടെയും മുകളിലേക്കാണ് വാര്‍പ്പ് പതിച്ചത്.

   ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി മുഴുവന്‍ പേരെയും പുറത്തെടുത്തു. സംഭവ സ്ഥലത്തുവെച്ച് തന്നെ ജിതിന്‍ മരിച്ചു. ബിജീഷ്, ജിഷ്ണു, അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തേപ്പുപണിക്കാരനാണ് മരിച്ച ജിതിന്‍.
   Published by:Anuraj GR
   First published: