സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി നിലനിൽക്കുന്നതായി മുഖ്യമന്ത്രി

Last Updated:
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ഇപ്പോഴും നിലനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമവശങ്ങൾ പരിശോധിച്ച് തുടർനടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല പുനഃപരിശോധന ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന സുപ്രീം കോടതി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള അമ്പതു റിവ്യൂ ഹർജികളും നാല് റിട്ട് ഹർജികളും ജനുവരി 22നു തുറന്ന കോടതിയിൽ വാദം കേൾക്കാനാണ് തീരുമാനമായത്. എന്നാൽ, ഈ മാസം പതിനാറിന് തുടങ്ങുന്ന മണ്ഡലകാലത്ത് സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത് കോടതി തടഞ്ഞില്ല. നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നില്ലെന്നു കോടതി ഇന്നത്തെ നാലുവരിയുള്ള വിധിയിൽ എടുത്തു പറയുന്നുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി നിലനിൽക്കുന്നതായി മുഖ്യമന്ത്രി
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement