'ആരു തപസ് ചെയ്താലും അത് ഇന്ദ്രപദം തട്ടിയെടുക്കാനാണെന്നാണ് തോന്നൽ': പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്‌പ്രിങ്ക്ളർ ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയത് പുരാണത്തിലെ ഇന്ദ്രന്റെ തോന്നൽ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: സ്‌പ്രിങ്ക്ളർ ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയത് പുരാണത്തിലെ ഇന്ദ്രന്റെ തോന്നൽ ചൂണ്ടിക്കാട്ടി. ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ വിമർശനത്തിന് മറുപടി നൽകിയത്.
BEST PERFORMING STORIES:ലോക്ക് ഡൗൺ: 7 ജില്ലകളില്‍ ഇന്നുമുതല്‍ ഇളവ് [NEWS]Lockdown ഇളവ്; ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]കോവിഡ് പ്രതിരോധം: മുടിവെട്ടാൻ പോകുന്നവർ തുണിയും ടൗവ്വലും കരുതണമെന്ന് നിർദേശം [NEWS]
"പുരാണത്തിൽ ഒരു കാര്യമുണ്ട്. ആരു തപസ്സുചെയ്താലും അത് ഇന്ദ്രപഥം തട്ടിയെടുക്കാനാണെന്ന തോന്നൽ ഇന്ദ്രനുണ്ടാകുന്നുവെന്നതാണ്. അതുപോലെയാണിത്. ചില ആളുകൾക്ക് എല്ലാം രാഷ്ട്രീയമാണ്. ഇവിടെ ഓഖിയുണ്ടായി. ഈ നൂറ്റാണ്ടുകണ്ട രണ്ടുവലിയ പ്രളയങ്ങളുണ്ടായി. ഇതൊക്കെ നമ്മൾ നേരിട്ടു. ഈ ഘട്ടത്തിലൊക്കെ ജനങ്ങളെയാകെ ഒന്നിപ്പിച്ചു കൊണ്ടുപോകുകയാണ് സർക്കാർ ചെയ്യേണ്ടത്. ഈ സർക്കാർ അങ്ങനെയാണ് ചെയ്തതെന്ന് എല്ലാവരും സമ്മതിക്കും. പിന്നീടാണ് വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്" -അദ്ദേഹം പറഞ്ഞു.
advertisement
കോവിഡിനെ കേരളം പ്രതിരോധിച്ചത് വികസിത രാജ്യങ്ങളെപ്പോലും അദ്‌ഭുതപ്പെടുത്തി. ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്കു വരുന്നത് സ്വാഗതാർഹമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 20, 2020 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആരു തപസ് ചെയ്താലും അത് ഇന്ദ്രപദം തട്ടിയെടുക്കാനാണെന്നാണ് തോന്നൽ': പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി