'അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്ത്'; അക്യുപങ്ചര്‍ ചികിത്സയ്‌ക്കെതിരെ മുഖ്യമന്ത്രി

Last Updated:

വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കാനുള്ള ഇവരുടെ ശ്രമം സമൂഹത്തെ പിന്നോട്ടടുപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

News18
News18
അക്യുപങ്ചര്‍ ചികിത്സയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്താണന്നും ഇത്തരത്തിൽ അശാസ്ത്രീയത പ്രചരിപ്പിക്കുന്നവര്‍ സാമൂഹ്യദ്രോഹികളാണെന്നും മുഖ്യമന്ത്രി. വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കാനുള്ള ഇവരുടെ ശ്രമം സമൂഹത്തെ പിന്നോട്ടടുപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്താണ്. അവയ്‌ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. അശാസ്ത്രീയ ചികിത്സയിലൂടെ ജീവന്‍ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓര്‍മ്മ വന്നുകൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കഴിഞ്ഞ മാസം മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ച് പ്രസവം നടത്തിയതിനെ തുടർന്ന് യുവതി മരണപ്പെട്ടിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയാണ് മരണപ്പെട്ടത്. മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഞ്ചാമത്തെ പ്രസവത്തിനിടയിലാണ് അസ്മ മരിച്ചത്. അവരുടെ ആദ്യത്തെ രണ്ട് പ്രസവം ആശുപത്രിയിലായിരുന്നു. എന്നാൽ അതിനുശേഷം ​ഗർഭിണിയായ വിവരം ആർക്കും അറിയില്ലായിരുന്നു. ഇവര്‍ അക്യുപങ്ചര്‍ പഠിച്ചിരുന്നു. അതിനുശേഷമുളള മൂന്ന് പ്രസവവും വീട്ടിലാണ് നടത്തിയത്. അസ്മയുടെ മരണത്തിന് പിന്നാലെ അക്യുപങ്ചര്‍ അശാസ്ത്രീയമാണെന്ന് ആരോപിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്ത്'; അക്യുപങ്ചര്‍ ചികിത്സയ്‌ക്കെതിരെ മുഖ്യമന്ത്രി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement