'എന്തിനും അതിരുണ്ട്.. അതെല്ലാം ലംഘിക്കുന്ന അവസ്ഥയാണിപ്പോള്‍'; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി
- Published by:Arun krishna
- news18-malayalam
Last Updated:
ഭൂപതിവ് നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട ബില്ല് ഗവർണർ ഒപ്പിടാത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം
ഗവർണർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനും അതിരുണ്ട്, അതിരുകളെല്ലാം ലംഘിച്ചു പോകുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കാര്യങ്ങൾക്ക് തടസ്സം നിൽക്കുന്ന ചിലർ ഉണ്ട്. മുന്നോട്ടുവെച്ച കാൽ പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂപതിവ് നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട ബില്ല് ഗവർണർ ഒപ്പിടാത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഇതിനെതിരെ യുഡിഎഫും ബിജെപിയും ഒന്നും മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോട്ടയം കൂട്ടിക്കലില്‍ പ്രകൃതി ക്ഷോഭത്തിൽ വീടുനഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് സിപിഎം നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ തക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
advertisement
ദുഷ്ട മനസുള്ളവർ ലൈഫ് പോലൊരു നല്ല പദ്ധതിയെ തകർക്കാൻ ശ്രമിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളും ദുഷ്ട മനസുകൾക്ക് സ്വാധീനിക്കാൻ പറ്റുന്നവരായി.മറ്റ് ഉദ്ദേശങ്ങളോടെ അത്തരം വ്യക്തികൾ ഈ പദ്ധതിക്കെതിരെ പരാതിയുമായി ചെന്നു.വലിയ സന്നാഹങ്ങളോടെ ഈ പരാതികൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറന്നു.എന്നാൽ പദ്ധതിയുമായി നമ്മൾ മുന്നോട്ടു പോയി. വലിയ കോപ്പുമായി ഇറങ്ങിയവർ ഒന്നും ചെയ്യാനായില്ല എന്ന ജാള്യതയോടെ നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമപെൻഷൻ 600 രൂപ എന്നത് 1600 രൂപയാക്കി. ഇടത് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ട് മാത്രമാണ് തുക വർദ്ധിച്ചത്. രണ്ടുവർഷം വരെ കുടിശ്ശികയുള്ളത് അക്കാലത്ത് കൊടുത്തു തീർത്തു. യുഡിഎഫ് ആയിരുന്നു ഇപ്പോൾ അധികാരത്തിൽ എങ്കിൽ കുടിശ്ശികയുടെ ദൈർഘ്യം നീണ്ടു പോയേനെ. ക്ഷേമപെൻഷൻ സർക്കാർ കൊടുക്കേണ്ട നടപടി അല്ല എന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കേരള സർക്കാറിനെ ആക്ഷേപിച്ചു കൊണ്ടായിരുന്നു ഈ പരാമർശം. കേരളത്തിന്റെ സാമ്പത്തിക മേഖല ഏതെല്ലാം നിലയിൽ ഞെരുക്കാൻ പറ്റുമോ അതാണ് കേന്ദ്രം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
November 12, 2023 7:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്തിനും അതിരുണ്ട്.. അതെല്ലാം ലംഘിക്കുന്ന അവസ്ഥയാണിപ്പോള്‍'; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി