എംവി ഗോവിന്ദൻ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്ര; മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്യും

Last Updated:

40 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും

Image: Facebook
Image: Facebook
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്ര തിങ്കളാഴ്ച്ച കാസർഗോഡ് കുമ്പളയില്‍ നിന്നും ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും.
വര്‍ത്തമാന കാല രാഷ്ട്രീയ സ്ഥിതികള്‍ ചര്‍ച്ച ചെയ്യാനും ജനങ്ങളുമായി സംവദിക്കാനുമാണ് യാത്ര. കാസര്‍ഗോഡ് ജില്ലയില്‍ ചെര്‍ക്കള, കുണ്ടംകുഴി, കാഞ്ഞങ്ങാട് ,കാലിക്കടവ് എന്നിവടങ്ങളിൽ സ്വീകരണം നൽകും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
Also Read- വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്; വിവ കേരളം ജനകീയ കാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സാമ്പത്തിക ഞെരുക്കത്തിനിടയിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും, വര്‍ഗീയതയുടെ കൊടിയ ഭീഷണികളും യാത്രയില്‍ വിശദീകരിക്കും. കേന്ദ്ര സർക്കാരിന്റെ അവഗണനയും തുറന്ന് കാട്ടുന്നതാകും ജാഥ. ഒരോ സ്വീകരണ കേന്ദ്രങ്ങളിലും പരമാവധി പ്രവർത്തകരെ അണിനിരത്താനാണ് പാർട്ടി തീരുമാനം.
advertisement
Also Read- ഊരാളുങ്കലിന് കണ്ണൂർ കോടതിസമുച്ചയ നിർമാണം നൽകുന്നതിന് സുപ്രീംകോടതി സ്റ്റേ; കൂടിയ തുകയ്ക്ക് കരാർ എങ്ങനെ നല്‍കാൻ കഴിയുമെന്ന് കോടതി
ജാഥയുടെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും ഉണ്ടാകും. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജുവാണ് ജാഥയുടെ മാനേജർ. കേന്ദ്ര കമ്മിറ്റി അംഗം സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌, സംസ്ഥാന കമ്മിറ്റി അംഗം ജയ്‌ക്‌ സി തോമസ്‌, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എംവി ഗോവിന്ദൻ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്ര; മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്യും
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement