'എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു: പിണറായി വിജയൻ
- Published by:Arun krishna
- news18-malayalam
Last Updated:
പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: വിശ്വാസ വിഷയത്തില്‍ നിലപാട് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു. ഇടതുമുന്നണി നിയമസഭാകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
‘ ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താവൂ. വിശ്വാസികള്‍ ധാരാളമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു. വിശ്വാസികള്‍ നിരവധി പേര്‍ നമുക്കൊപ്പം തന്നെയുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ ഷംസീറിന്റെ മണ്ഡലത്തിലെ കോടിയേരി ഗണപതി ക്ഷേത്രക്കുളം നവീകരിക്കാൻ 64 ലക്ഷം രൂപയുടെ ഭരണാനുമതി
advertisement
സ്പീക്കർ എ.എൻ.ഷംസീറുമായി ബന്ധപ്പെട്ട ഗണപതി മിത്ത് പരാമർശം ചര്‍ച്ചയായതിനിടെയാണ് മിത്ത് വിവാദം നേരിട്ട് പരാമര്‍ശിക്കാതെയുള്ള മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 07, 2023 9:05 PM IST