advertisement

ബഫർസോണില്‍ തെറ്റിദ്ധാരണ പരത്താന്‍ പ്രതിപക്ഷ ശ്രമം; ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

Last Updated:

മേഖലയിലെ ജനങ്ങളുടെ ആശങ്കകൾ സർക്കാർ പൂർണമായി ഉൾക്കൊള്ളുന്നു. എല്ലാ വശങ്ങളും പഠിച്ചശേഷമാകും സുപ്രീം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.

ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ വിശദീകരണവുമായി മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങൾ തെറ്റിദ്ധാരണ പരത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന വിമർശനവുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്. ബഫർ സോണുകളിലെ ജനവാസ മേഖലകളിൽ താമസിക്കുന്നവരുടെ ആശങ്കകൾ പരിഹരിക്കാൻ തെളിവുകൾ ഉൾപ്പെടുത്തി സുപ്രീംകോടതിയിൽ പുനഃ പരിശോധന ഹർജി നൽകാനാണ് സർക്കാർ തീരുമാനം.
ബഫർ സോൺ വിഷയം സർക്കാരിനെതിരെ ആയുധമാക്കുന്ന പ്രതിപക്ഷത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി നടപടികൾ വിശദീകരിച്ചത്. ബഫർ സോൺ പരിധി 12 കിലോമീറ്റർ വേണമെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ജനവാസ മേഖലകളെ ഒഴിവാക്കിയ രേഖകൾ ഉമ്മൻചാണ്ടി സർക്കാർ യഥാസമയം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപഗ്രഹ സർവ്വേ റിപ്പോർട്ട് അന്തിമമല്ല . ജനവാസ മേഖലകളിലെ ആശങ്കകൾ പരിഹരിക്കാൻ ഹെൽപ് ഡസ്കുകൾ സ്ഥാപിക്കും .ഉന്നതതല യോഗത്തിന്റെ പശ്ചാത്തലത്തിൽ 87 പഞ്ചായത്തുകളിലെ ഉദ്യേഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ കരട് ഭൂപടം പ്രസിധീകരിക്കും. ജനുവരി 7 വരെ അധിക വിവരങ്ങൾ രേഖപ്പെടുത്താൻ സമയം അനുവദിക്കും. ജനജീവിതത്തെ ബാധിക്കാത്ത വിധത്തിൽ ആകും സർക്കാർ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
മേഖലയിലെ ജനങ്ങളുടെ ആശങ്കകൾ സർക്കാർ പൂർണമായി ഉൾക്കൊള്ളുന്നു. എല്ലാ വശങ്ങളും പഠിച്ചശേഷമാകും സുപ്രീം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
മറിച്ചള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വന്യജീവി സങ്കേതങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത ഇല്ലെന്ന് ഫീൽഡ് സർവ്വേയിൽ വ്യക്തമായി . ഇതോടെ 22 വന്യജീവി പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
നടപടിയെടുക്കുന്നതിൽ കാലതാമസം വരുത്തിയിട്ടില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഫീൽഡ് സർവ്വേയിലെ വിവരങ്ങൾ പുനപരിശോധനാ ഹർജിയിൽ തെളിവായി സമർപ്പിക്കുമെന്നും പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബഫർസോണില്‍ തെറ്റിദ്ധാരണ പരത്താന്‍ പ്രതിപക്ഷ ശ്രമം; ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി
Next Article
advertisement
ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമാക്കി; വ്യാപാര കരാർ അന്തിമമായെന്ന് ട്രംപ്
ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമാക്കി; വ്യാപാര കരാർ അന്തിമമായെന്ന് ട്രംപ്
  • ഇന്ത്യ-അമേരിക്ക വ്യാപാര കരാർ പ്രകാരം ഇറക്കുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു

  • കയറ്റുമതി മേഖലക്കും ഐടി, ഫാർമ കമ്പനികൾക്കും ഈ കരാർ വരുംദിവസങ്ങളിൽ വലിയ നേട്ടമാകും

  • ചൈനയേക്കാൾ കുറഞ്ഞ താരിഫ് നിരക്ക് നേടിയെടുത്തത് ഇന്ത്യയ്ക്ക് സാമ്പത്തികമായി വലിയ നേട്ടമാണ്

View All
advertisement