''കണകുണ പറയാതെ ദീപാ നിശാന്ത് മാപ്പ് പറയണം''
Last Updated:
തിരുവനന്തപുരം: മലയാള സാഹിത്യത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയ കവിതാ വിവാദത്തില്‍ ദീപാ നിശാന്തിനെതിരെ എന്‍എസ് മാധവന്‍. 'കണകുണ പറയാതെ ദീപാ നിശാന്ത് കലേഷിനോട് മാപ്പ് പറയണമെന്ന്' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കവിതാ മോഷണം ചര്‍ച്ചയായതിനു പിന്നാലെയാണ് സാഹിത്യ ലോകത്ത് നിന്ന നിരവധിയാളുകള്‍ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
നേരത്തെ തന്റെ കവിത കോപ്പിയടിച്ചെഴുതിയതാണെന്ന് പറയാന്‍ ദീപാ നിശാന്ത് തയ്യാറായില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കമെന്ന് കവി കലേഷും പറഞ്ഞിരുന്നു. ഏഴു വര്‍ഷം മുമ്പെഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് താനെന്നും തന്റെ കവിത മോഷ്ടിച്ച് വികലമാക്കിയട്ടും ദീപ നിശാന്തിന്റെ നിലപാടുകള്‍ വേദനിപ്പിക്കു ന്നതായും കലേഷ് ന്യൂസ്18 കോരളത്തിനോട് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് എന്‍എസ് മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചത്. 2011ലാണ് 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിത കലേഷ് എഴുതുന്നത്. എന്നാല്‍ എകെപിസിറ്റിഎ മാഗസിനില്‍ ദീപയുടെ ചിത്രം സഹിതം കവിത അച്ചടിച്ച് വരികയായിരുന്നു. ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ച തന്റെ കവിതയുടെ ചിത്രങ്ങള്‍ സഹിതമാണ് കലേഷ് ആരോപണവുമായി രംഗത്തെത്തിയത്.
advertisement

എന്നാല്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് താനെന്ന് വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെ വിശ്വസിക്കാമെന്നും ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരിക പരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ലെന്നുമായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2018 9:07 PM IST