പെരുമാറ്റചട്ടലംഘനം: രാജ്മോഹന്‍ ഉണ്ണിത്താൻ ഇന്ന് വിശദീകരണം നല്‍കും
Last Updated:
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പയ്യന്നൂർ അരവഞ്ചാലിൽ ഉണ്ണിത്താൻ നടത്തിയ പ്രസംഗത്തിൽ ശബരിമല വിഷയം ഉന്നയിച്ചതായി കാട്ടി ഇടതു മുന്നണിയാണ് പരാതി നൽകിയത്.
കാസർകോട് : തെരുഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ കാസർകോട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ ഇന്ന് ജില്ലാ വരണാധികാരി മുമ്പാകെ വിശദീകരണം നൽകും. രാവിലെ 11 മണിക്ക് ജില്ലാ കളക്ടർക്ക് മുൻപാകെയാണ് വിശദീകരണം നൽകുക.
Also Read-'രാജ്മോഹൻ ഉണ്ണിച്ചാക്ക് വോട്ട് ചെയ്യുക'; ഈ ചുമരെഴുത്ത് കണ്ട് ചിരിക്കാൻ വരട്ടെ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പയ്യന്നൂർ അരവഞ്ചാലിൽ ഉണ്ണിത്താൻ നടത്തിയ പ്രസംഗത്തിൽ ശബരിമല വിഷയം ഉന്നയിച്ചതായി കാട്ടി ഇടതു മുന്നണിയാണ് പരാതി നൽകിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു. പരാതി അന്വേഷിച്ച ജില്ലാ ഭരണകൂടം ജനപ്രാതിനിധ്യ നിയമത്തിന്റെയും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെയും ലംഘനം നടന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഉണ്ണിത്താനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. 48 മണിക്കൂറിനകം മറുപടി നൽകണമെന്നായിരുന്നു ആവശ്യം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 14, 2019 7:03 AM IST


