ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ അനുഭവിക്കേണ്ടിവന്ന അതിക്രമത്തെ പറ്റി പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ
- Published by:Sarika KP
- news18-malayalam
Last Updated:
പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ മാനസിക ആഘാതത്തിലേക്കു തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.
പത്തനംതിട്ട: ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ അനുഭവിക്കേണ്ടിവന്ന അതിക്രമത്തെ പറ്റി തുറന്നുപറഞ്ഞു കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ. മാധ്യമ പ്രവർത്തകർക്കായി ശിശു സംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് കളക്ടർ തന്റെ ദുരാവസ്ഥ പങ്കുവച്ചത്. രക്ഷിതാക്കളും അധ്യാപകരും കുട്ടികൾ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കണമെന്നും കളക്ടർ പരിപാടിയിൽ വ്യക്തമാക്കി. ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് ‘ഗുഡ് ടച്ചും’ ‘ബാഡ് ടച്ചും’ തിരിച്ചറിയാൻ പഠിപ്പിക്കണം. പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ മാനസിക ആഘാതത്തിലേക്കു തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.
ദിവ്യ എസ്. അയ്യർ അനുഭവിക്കേണ്ടിവന്ന അതിക്രമത്തെ പറ്റി പറഞ്ഞതിങ്ങനെ-‘രണ്ടു പുരുഷന്മാർ വാത്സല്യത്തോടെ എന്നെ അടുത്തു വിളിച്ചിരുത്തി. എന്തിനാണവർ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല. അവർ എന്റെ വസ്ത്രമഴിച്ചപ്പോഴാണു വല്ലായ്മ തോന്നിയത്. അപ്പോൾ തന്നെ ഞാൻ ഓടി രക്ഷപ്പെട്ടു. മാതാപിതാക്കൾ തന്ന മാനസിക പിൻബലം കൊണ്ടു മാത്രമാണ് ആ ആഘാതത്തിൽ നിന്ന് രക്ഷ നേടാനായത്. പിന്നീട് ആൾക്കൂട്ടങ്ങളിൽ ചെന്നെത്തുമ്പോൾ ഞാൻ എല്ലാവരെയും സൂക്ഷിച്ചു നോക്കും, ആ രണ്ടു മുഖങ്ങൾ അവിടെ എവിടെയെങ്കിലുമുണ്ടോയെന്ന്’.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
March 29, 2023 6:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ അനുഭവിക്കേണ്ടിവന്ന അതിക്രമത്തെ പറ്റി പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ