അൻവറിന്‍റെ പാർക്കിൽ നിയമലംഘനങ്ങൾ നിരവധി

Last Updated:
ന്യൂസ് 18 ഇംപാക്ട്
കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനത്തില്‍ നിരവധി നിയമലംഘനങ്ങളുള്ളതായി ജില്ലാ കളക്ടര്‍ കണ്ടെത്തി. കെട്ടിടം നിര്‍മ്മാണം മുതല്‍ ജലസംഭരണി വരെ സ്ഥാപിച്ചത് അനധികൃതമെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. ദുരന്തനിവാരണ നിയമം കര്‍ശനമായി പാലിച്ചാല്‍ പാര്‍ക്കിന് എന്നന്നേക്കുമായി പൂട്ടുവീഴും.
അൻവറിന്‍റെ പാർക്കിലെ ഉരുൾപൊട്ടൽ മന്ത്രി മറച്ചുവെച്ചെന്ന് പ്രതിപക്ഷം; ന്യൂസ് 18 വാർത്ത സഭയിൽ
ജൂണ്‍ 14ന് പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനുള്ളിലുണ്ടായത് വ്യാപ്തിയേറിയ ഉരുള്‍പൊട്ടലാണെന്ന താമരശ്ശേരി തഹസില്‍ദാറുടെ കണ്ടെത്തല്‍ ജില്ലാ കളക്ടറും സംഘവും ശരിവച്ചു. ഓഗസ്റ്റ് ആദ്യവാരത്തിലുണ്ടായ മണ്ണിച്ചിടിച്ചിലും ഗുരുതരമാണ്. ജൂണ്‍ 16ന് ന്യൂസ് 18 പുറത്തുവിട്ട ഉരുള്‍പൊട്ടലിന്റെ ആകാശദൃശ്യങ്ങള്‍ പൂര്‍ണ്ണമായും ശരിയായിരുന്നെന്ന് പാര്‍ക്ക് സന്ദര്‍ശനത്തിലൂടെ കളക്ടര്‍ക്കും സംഘത്തിനും ബോധ്യമായി.
advertisement
പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിൽ ദുരന്ത സാധ്യത നിലനില്‍ക്കുന്നുവെന്ന് റവന്യു വകുപ്പ്
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ശേഷമുണ്ടായ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളും കണ്ടെത്തി. നിലവിലെ പ്ലാന്‍ അനുസരിച്ചല്ല വാട്ടര്‍ തീം പാര്‍ക്കില് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്നും ഫയര്‍ ആന്റ് സേഫ്റ്റി നിയമത്തിന്റെ ലംഘനവും കണ്ടെത്തി. മാത്രമല്ല പാര്‍ക്കിനകത്തെ മണ്ണിടിച്ചില്‍ ദുരന്തസാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് ജില്ലാ കളക്ടറുടെ പ്രാഥമിക കണ്ടെത്തല്‍. ദുരന്തനിവാരണ നിയമപ്രകാരം കേവലമൊരു നോട്ടീസ് മാത്രം നല്‍കി ദുരന്തസാധ്യതയുള്ള നിര്‍മ്മിതി പൊളിച്ചുനീക്കാനാവും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അൻവറിന്‍റെ പാർക്കിൽ നിയമലംഘനങ്ങൾ നിരവധി
Next Article
advertisement
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
  • ഗുജറാത്തിലെ സബർമതി ജയിലിൽ ഭീകരാക്രമണ കേസിലെ പ്രതി ഡോ. അഹമദ് ജിലാനിയെ സഹതടവുകാർ മർദിച്ചു.

  • മർദനത്തിൽ ഡോക്ടർ അഹമദിന്റെ കണ്ണും മൂക്കും പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി.

  • സഹതടവുകാർ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മർദിച്ചതെന്ന് മൊഴി നൽകിയതായി പോലീസ്.

View All
advertisement