'പോറ്റിയെ കേറ്റിയെ' ​പാട്ടിനെതിരെ പരാതി;ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി;ഭക്തി​ഗാനത്തെ വികലമാക്കി

Last Updated:

ഇറങ്ങിയതിനു പിന്നാലെ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു

News18
News18
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം ആരോപിക്കുന്ന 'പോറ്റിയെ കേറ്റിയെ' പ്രചാരണ ​പാട്ടിനെതിരെ പരാതി. ഡിജിപിക്കാണ് പരാതി നൽകിയത്. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ.
അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. കൂടാതെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു, ഭക്തരെ അപമാനിച്ചു പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ഈ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.
മലപ്പുറംകാരായ സുബൈർ പന്തല്ലൂരും ഹനീഫ മുടിക്കോടും തങ്ങളുടെ സ്റ്റുഡിയോയുടെ പ്രമോഷന് വേണ്ടി ചെയ്തതാണ് ഈ ഗാനം. പാട്ടിന്റെ രചയിതാവ് കുഞ്ഞബ്ദുള്ള ചാലപ്പുറം എന്ന ജി.പി ചാലപ്പുറവും പാടിയത് മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളുമാണ്. മൂന്നാം ക്‌ളാസിൽ പഠിപ്പ് നിർത്തിയ ജിപി ചാലപ്പുറം ഖത്തറിൽ ബിസിനസുകാരനാണ്. മലപ്പുറത്ത് ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ ജോലി ചെയ്യുകയാണ് ഡാനിഷ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോറ്റിയെ കേറ്റിയെ' ​പാട്ടിനെതിരെ പരാതി;ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി;ഭക്തി​ഗാനത്തെ വികലമാക്കി
Next Article
advertisement
ഒറ്റപ്പാലം പൂളക്കുണ്ടിൽ ബിജെപിക്ക് പൂജ്യം വോട്ട്; വിജയിച്ചത് മുസ്ലീം ലീഗ്
ഒറ്റപ്പാലം പൂളക്കുണ്ടിൽ ബിജെപിക്ക് പൂജ്യം വോട്ട്; വിജയിച്ചത് മുസ്ലീം ലീഗ്
  • പാലക്കാട് ഒറ്റപ്പാലം നഗരസഭയിലെ പൂളക്കുണ്ട് വാർഡിൽ ബിജെപിക്ക് ഒരു വോട്ടും ലഭിക്കാതെ പൂജ്യം ആയി

  • മുസ്ലിം ലീഗ് സ്ഥാനാർഥി മുഹമ്മദ് ഫാസി 710 വോട്ടോടെ വിജയിച്ചു, സിപിഎം സ്ഥാനാർഥിക്ക് 518 വോട്ട്

  • ഒറ്റപ്പാലം നഗരസഭയിൽ 12 അംഗങ്ങളുള്ള ബിജെപി രണ്ടാം കക്ഷിയും, സിപിഎം ഒന്നാം കക്ഷിയാണ്

View All
advertisement