advertisement

ജഡ്ജി ഹണി എം വർ​ഗീസിനെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ പരാതി

Last Updated:

സമൂഹമാധ്യമങ്ങളിലൂടെ വിധി പറഞ്ഞ ജഡ്ജി ഹണി എം വർ​ഗീസിനെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു

Rapid Read
News18
News18
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം വർ​ഗീസിനെതിരായ സൈബർ അധിക്ഷേപത്തിൽ നടപടിയാവശ്യപ്പെട്ട് ന്യായാധിപരുടെ സംഘടന ഹൈക്കോടതിയിൽ. ജുഡീഷ്യരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ഇടപെടണമെന്നാണ് ആവശ്യം. അധിക്ഷേപ പരാമർശം ഉയർത്തുന്നവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാണ് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
സമൂഹമാധ്യമങ്ങളിലൂടെ വിധി പറഞ്ഞ ജഡ്ജി ഹണി എം വർ​ഗീസിനെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജുഡീഷ്യൽ ഓഫീസേഴ്സ് ഹൈക്കോടതിക്ക് നിവേദനം നൽകിയത്. അസോസിയേഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള വിവരങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ അധിക്ഷേപം നടത്തിയവരുടെ ഫേസ്ബുക്കിന്റെയും യൂട്യൂബിന്റെയും ലിങ്കുകളും ഇതിൽ പങ്കുവച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് വിഭാ​ഗമാണ് ഇതിൽ എന്തെങ്കിലും നടപടിയെടുക്കണമോയെന്ന് തീരുമാനിക്കുന്നത്.
നടന്‍ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി പ്രഖ്യാപിച്ചത്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ജഡ്ജിക്കെതിരെ അധിക്ഷേപ കമന്റുകൾ ഉയർന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജഡ്ജി ഹണി എം വർ​ഗീസിനെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ പരാതി
Next Article
advertisement
ഒരു നൂറ്റാണ്ടിന്റെ പൈതൃകമുള്ള ജലപാതയ്ക്ക് പുതുജീവൻ; വികസന ചരിത്രത്തിൽ നാഴികക്കല്ലന്ന് മുഖ്യമന്ത്രി
ഒരു നൂറ്റാണ്ടിന്റെ പൈതൃകമുള്ള ജലപാതയ്ക്ക് പുതുജീവൻ; വികസന ചരിത്രത്തിൽ നാഴികക്കല്ലന്ന് മുഖ്യമന്ത്രി
  • പശ്ചിമതീര ജലപാതയുടെ ആദ്യഘട്ടം പൂർത്തിയായി, കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലായി

  • ചിലക്കൂർ തുരങ്കം നവീകരണത്തോടെ ആക്കുളം-ചേറ്റുവ ജലപാത 280 കിലോമീറ്റർ ദൂരത്തിൽ സഞ്ചാരയോഗ്യമാക്കി

  • 450 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി, 10 ജില്ലകളുടെ ബന്ധം, ടൂറിസം, ചരക്കുനീക്കം, ലോജിസ്റ്റിക്‌സ് വളർച്ച

View All
advertisement