നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചികിത്സാ സഹായ ഫണ്ട് തട്ടിയെന്നു പരാതി ; ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴിയെടുത്തു

  ചികിത്സാ സഹായ ഫണ്ട് തട്ടിയെന്നു പരാതി ; ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴിയെടുത്തു

  വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്‌- ആരതി ദമ്പതികളാണ് പരാതി നൽകിയത്.

  ഫിറോസ് കുന്നംപറമ്പിൽ

  ഫിറോസ് കുന്നംപറമ്പിൽ

  • Share this:
   കോഴിക്കോട്: രോഗിയായ കുട്ടിയുടെ ചികില്‍സയ്ക്ക് ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ മാനന്തവാടി പൊലീസിൽ പരാതി. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്‌- ആരതി ദമ്പതികളാണ് പരാതി നൽകിയത്. മാതാപിതാക്കളുടെ പരാതിയില്‍ മാനന്തവാടി പോലീസ്   ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴി രേഖപെടുത്തി. അതേസമയം കേസ് രജിസറ്റർ ചെയ്തിട്ടില്ലെന്ന് മാനന്തവാടി സി.ഐ വ്യക്തമാക്കി.

   സഞ്ജയ്‌- ആരതി ദമ്പതികളുടെ  കുഞ്ഞിന് ജനിച്ചപ്പോള്‍ വന്‍കുടലിന് വലിപ്പ കുറവായിരുന്നു. ചികിത്സാ ചെലവ് കണ്ടെത്താൻ കുട്ടിയുടെ വീഡിയോ തയാറാക്കി ഫിറോസ് കുന്നംപറമ്പില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. തുടര്‍ന്ന് സഞ്ജയ്‌യുടെയും ഫിറോസ് നിര്‍ദ്ദേശിച്ച മറ്റൊരാളുടെയും പേരില്‍ അക്കൗണ്ടും തുറന്നു. ഈ അക്കൗണ്ടിലേക്ക് പണം എത്തി. എന്നാല്‍ തുക നിര്‍ബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങിച്ച് ഫിറോസ് തട്ടിയെടുത്തെന്നാണ് ഇവരുടെ  പരാതി.

   Also Read ‘രോഗികളെ തല്ലണം എന്ന് പറഞ്ഞിട്ടില്ല’; വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പിൽ

   സംഭവവുമായി ബന്ധപ്പെട്ട് നന്ദികേട് കാണിക്കുന്ന രോഗികളെ റോഡിൽ തല്ലിക്കൊല്ലണം എന്ന ഫിറോസിന്റെ പരാമർശം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. എന്നാൽ നന്ദികേട് കാണിക്കുന്ന രോഗികളെ റോഡിൽ തല്ലിക്കൊല്ലണം എന്നല്ല പറഞ്ഞതെന്നും അവരെ തെറ്റിദ്ധരിപ്പിച്ച് തനിക്ക് എതിരെ തിരിക്കുന്നവരെ റോഡിൽ തല്ലണം എന്നാണ് പറഞ്ഞതെന്നും ഫിറോസ് ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. വിവാദത്തിന് ഇടയാക്കിയ കുഞ്ഞിന്റെ നാട്ടിലെത്തി അവരുടെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഒപ്പം നിന്നാണ് ഫിറോസ് വീഡിയോ പങ്കുവച്ചത്.

   കുഞ്ഞിന്റെ ചികിൽസയ്ക്കായി 17 ലക്ഷമല്ല, 21 ലക്ഷം രൂപ അക്കൗണ്ടിൽ വന്നെന്ന് കണക്കുകൾ നിരത്തി ഫിറോസും നാട്ടുകാരും പറയുന്നു. ഇതിൽ നിന്നും 12 ലക്ഷത്തിൽ അധികം രൂപ കുട്ടിയുടെ പിതാവ് പിൻവലിച്ചെന്നും ബാങ്ക് രേഖകൾ പറയുന്നു.  9 ലക്ഷം രൂപ മറ്റ് രോഗികൾക്ക് വീതിച്ച് നൽകിയെന്നും ഫിറോസ് പറയുന്നു. ഇതിൽ നിന്നും ഒരുരൂപ പോലും താൻ എടുത്തില്ല. കുട്ടി അസുഖം ഭേദമായശേഷം തനിക്കെതിരെ വ്യാജആരോപണം ഉന്നയിക്കാൻ ചിലർക്കൊപ്പം ഇയാൾ ചേർന്നു എന്ന് ഫിറോസ് പറയുന്നു.

   ഇത്രെയാക്കെ സഹായം ചെയ്തിട്ടും കുഞ്ഞിന്റെ ജീവൻ രക്ഷപെട്ടിട്ടും ഞാൻ കള്ളനാണെന്ന് പറഞ്ഞാൽ വേദനിക്കുമെന്നും ആ വിഷമം കൊണ്ട് പറഞ്ഞുപോയതാണെന്നും ഫിറോസ് പറയുന്നു. വയനാട്ടിലെ ഒരു കുട്ടിയുടെ ചികിത്സക്കായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് വിവാദമുണ്ടായത്.

   അതേസമയം കുട്ടിയുടെ പേരില്‍ പണം പിരിവ് തുടങ്ങാനായി ബാങ്ക് അക്കൌണ്ട് തുടങ്ങിയ സമയത്ത് തന്നെ ചെക്ക് ബുക്ക് ഫിറോസ് ഒപ്പിട്ടുവാങ്ങിയെന്നും ചികിത്സ പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ വന്‍തുക അക്കൌണ്ടില്‍ നിന്നും പിന്‍വലിച്ചെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

   Also Read ഇനി ഗൂഗിൾ മാപ്പ് വേണ്ട; ആത്മനിർഭർ മാപ്പുമായി ഐഎസ്ആർഒ, മാപ്‌മൈഇന്ത്യ


   ചികിത്സ കഴിയുന്നതിന് പോലും കാത്ത് നില്‍ക്കാതെയാണ് വലിയ തുക ഈ അക്കൗണ്ടില്‍ നിന്ന് വന്‍തുക പിന്‍വലിച്ചെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ ചികിത്സക്ക് ശേഷം ബാക്കി പണം മറ്റ് രോഗികള്‍ക്ക് നല്‍കിയെന്നും എന്നാല്‍ പിന്നീടും വിവിധ ആവശ്യങ്ങള്‍ക്കായി പണം ചെലവായെന്നും കാണിച്ച് കുട്ടിയുടെ കുടുംബംസമീപിച്ചെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}