'ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്'; നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് വീടൊരുക്കുമെന്ന് ഫിറോസ് കുന്നംപറമ്പിൽ
- Published by:Rajesh V
- news18-malayalam
Last Updated:
''അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ എന്റെ സഹോദരങ്ങൾക്ക് ഒരു വീടൊരുക്കാൻ ഈ ചേട്ടൻ മുന്നിലുണ്ടാവും''
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ദമ്പതികൾ മരിച്ചതോടെ ഒറ്റയ്ക്കായ കുട്ടികളെ സംരക്ഷിക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങൾക്കൊരു വീടൊരുക്കാൻ ഞാനുണ്ട് മുന്നിൽ. ആരുടെ മുന്നിലും തലകുനിക്കരുത് എന്നും ഫിറോസ് ഫേസ്ബുക്ക് ലൈവിൽ അറിയിച്ചു.
ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്.....
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ എന്റെ സഹോദരങ്ങൾക്ക് ഒരു വീടൊരുക്കാൻ
ഈ ചേട്ടൻ മുന്നിലുണ്ടാവും,ഞങ്ങൾ പണിഞ്ഞു തരും
നിങ്ങൾകൊരു വീട് ........
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാൽ അവർക്കുള്ള വീട് സർക്കാർ ഏറ്റെടുത്തു എന്ന് പറയുന്ന വാർത്തയും എന്നാൽ സർക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികൾ പറയുന്ന വാർത്തയും കണ്ടു എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങൾക്കൊരു വീടൊരുക്കാൻ ഞാനുണ്ട് മുന്നിൽ ആരുടെ മുന്നിലും തലകുനിക്കരുത് നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാം......
advertisement
അതേസമയം മരിച്ച രാജന്‍റെയും അമ്പിളിയുടെയും മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുട്ടികൾക്ക് വീടും സ്ഥലവും നൽകും. രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. വിഷയം വലിയ വിവാദമായതിനെത്തുടർന്ന് മുഖ്യമന്ത്രി അടിയന്തരനിർദേശം നൽകുകയായിരുന്നു.
advertisement
Also Read- നെയ്യാറ്റിൻകരയിലെ രാഹുലിനും രഞ്ജിത്തിനും യൂത്ത് കോണ്‍ഗ്രസ് വീടും സ്ഥലവും നല്‍കുമെന്ന് ഷാഫി പറമ്പിൽ
അതേസമയം, കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കി. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം അറിയിച്ചു. നേരത്തേ യൂത്ത് കോൺഗ്രസും കുട്ടികൾക്ക് വീടും സ്ഥലവും നൽകാൻ സന്നദ്ധത അറിയിച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2020 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്'; നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് വീടൊരുക്കുമെന്ന് ഫിറോസ് കുന്നംപറമ്പിൽ