Video | ‘രോഗികളെ തല്ലണം എന്ന് പറഞ്ഞിട്ടില്ല’; വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇത്രെയാക്കെ സഹായം ചെയ്തിട്ടും കുഞ്ഞിന്റെ ജീവൻ രക്ഷപെട്ടിട്ടും ഞാൻ കള്ളനാണെന്ന് പറഞ്ഞാൽ വേദനിക്കുമെന്നും ആ വിഷമം കൊണ്ട് പറഞ്ഞുപോയതാണെന്നും ഫിറോസ് പറയുന്നു.
നന്ദികേട് കാണിക്കുന്ന രോഗികളെ റോഡിൽ തല്ലിക്കൊല്ലണം എന്ന പരാമർശത്തിൽ വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പിൽ. നന്ദികേട് കാണിക്കുന്ന രോഗികളെ റോഡിൽ തല്ലിക്കൊല്ലണം എന്നല്ല പറഞ്ഞതെന്നും അവരെ തെറ്റിദ്ധരിപ്പിച്ച് തനിക്ക് എതിരെ തിരിക്കുന്നവരെ റോഡിൽ തല്ലണം എന്നാണ് പറഞ്ഞതെന്നും ഫിറോസ് ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കി. വിവാദത്തിന് ഇടയാക്കിയ കുഞ്ഞിന്റെ നാട്ടിലെത്തി അവരുടെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഒപ്പം നിന്നാണ് ഫിറോസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കുഞ്ഞിന്റെ ചികിൽസയ്ക്കായി 17 ലക്ഷമല്ല, 21 ലക്ഷം രൂപ അക്കൗണ്ടിൽ വന്നെന്ന് കണക്കുകൾ നിരത്തി ഫിറോസും നാട്ടുകാരും പറയുന്നു. ഇതിൽ നിന്നും 12 ലക്ഷത്തിൽ അധികം രൂപ കുട്ടിയുടെ പിതാവ് പിൻവലിച്ചെന്നും ബാങ്ക് രേഖകൾ പറയുന്നു. 9 ലക്ഷം രൂപ മറ്റ് രോഗികൾക്ക് വീതിച്ച് നൽകിയെന്നും ഫിറോസ് പറയുന്നു. ഇതിൽ നിന്നും ഒരുരൂപ പോലും താൻ എടുത്തില്ല. കുട്ടി അസുഖം ഭേദമായശേഷം തനിക്കെതിരെ വ്യാജആരോപണം ഉന്നയിക്കാൻ ചിലർക്കൊപ്പം ഇയാൾ ചേർന്നു എന്ന് ഫിറോസ് പറയുന്നു.
advertisement
ഇത്രെയാക്കെ സഹായം ചെയ്തിട്ടും കുഞ്ഞിന്റെ ജീവൻ രക്ഷപെട്ടിട്ടും ഞാൻ കള്ളനാണെന്ന് പറഞ്ഞാൽ വേദനിക്കുമെന്നും ആ വിഷമം കൊണ്ട് പറഞ്ഞുപോയതാണെന്നും ഫിറോസ് പറയുന്നു. വയനാട്ടിലെ ഒരു കുട്ടിയുടെ ചികിത്സക്കായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് വിവാദമുണ്ടായത്.
അതേസമയം കുട്ടിയുടെ പേരില്‍ പണം പിരിവ് തുടങ്ങാനായി ബാങ്ക് അക്കൌണ്ട് തുടങ്ങിയ സമയത്ത് തന്നെ ചെക്ക് ബുക്ക് ഫിറോസ് ഒപ്പിട്ടുവാങ്ങിയെന്നും ചികിത്സ പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ വന്‍തുക അക്കൌണ്ടില്‍ നിന്നും പിന്‍വലിച്ചെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
advertisement
ചികിത്സ കഴിയുന്നതിന് പോലും കാത്ത് നില്‍ക്കാതെയാണ് വലിയ തുക ഈ അക്കൗണ്ടില്‍ നിന്ന് വന്‍തുക പിന്‍വലിച്ചെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ ചികിത്സക്ക് ശേഷം ബാക്കി പണം മറ്റ് രോഗികള്‍ക്ക് നല്‍കിയെന്നും എന്നാല്‍ പിന്നീടും വിവിധ ആവശ്യങ്ങള്‍ക്കായി പണം ചെലവായെന്നും കാണിച്ച് കുട്ടിയുടെ കുടുംബംസമീപിച്ചെന്നും ഫിറോസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 12, 2021 10:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Video | ‘രോഗികളെ തല്ലണം എന്ന് പറഞ്ഞിട്ടില്ല’; വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പിൽ