ആലപ്പുഴ: സോളാർ കേസ് പ്രതി സരിതാ എസ് നായർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കാണാനില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുന്ന, സരിതാ നായർ ദിവസേന പത്രസമ്മേളനം നടത്തുന്നെങ്കിലും അറസ്റ്റ് ചെയ്തു വാറണ്ടുള്ള കേസുകളിൽ ഹാജരാക്കുന്നില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. അമ്പലപ്പുഴ സ്വദേശി നാരായണൻ നമ്പൂതിരിയാണ് സംസ്ഥാന പൊലിസ് മേധാവിയെ സമീപിച്ചത്.
താൻ ഉൾപ്പടെയുള്ളവർ നൽകിയ കേസിൽ ഹാജരാകാതിരിക്കുന്ന സരിതയെ കാണാനില്ലെന്ന മറുപടിയാണ് കോടതിയിൽ നൽകുന്നത്. 13 ൽ അധികം കേസിൽ വാറണ്ടുള്ളയാളാണ് ദിവസേന പത്ര സമ്മേളനം നടത്തുകയും, പൊലീസ് സ്‌റ്റേഷനുകളിൽ എത്തി പരാതിയും മൊഴിയും ഉൾപ്പടെ നൽകുന്നതും. ഇത് പൊലീസും സരിതയും തമ്മിലുള്ള ഒത്തുകളിയാണ്. എത്രയും വേഗം സരിതയെ അറസ്റ്റ് ചെയ്ത് വാറണ്ടുള്ള കേസുകളിൽ ഹാജരാക്കണമെന്നും പരാതിയിൽ പറയുന്നു.
അതിനിടെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ പൂഞ്ഞാർ എംഎൽഎ പി. സി ജോർജിന് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചത് വലിയ വാർത്തയായിരുന്നു. സരിത എസ് നായർ സാക്ഷിയായ കേസായിരുന്നു ഇത്. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കേസില്‍ സ്വപ്ന സുരേഷാണ് ഒന്നാം പ്രതി. മുന്‍മന്ത്രി കെ.ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പി.സി ജോർജിനെതിരെ ഗൂഢാലോചന കേസ് എടുത്തത്.
കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സാക്ഷി മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളില്‍ സ്വപ്നയ്ക്കൊപ്പം മാതാവ് പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഗൂഢാലോചനക്കേസില്‍ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
Also Read-
'ഒരുതവണ എനിക്കെതിരെ നിറയൊഴിച്ചു, മറ്റൊരിക്കൽ തോക്ക് ചൂണ്ടി'; അന്ന് എംഎൽഎ ആയിരുന്നിട്ടും കേസെടുത്തില്ലെന്ന് പിണറായി വിജയൻസർക്കാരിനെതിരെ ഗൂഢാലോചന നടത്തി എന്നാരോപിച്ച് IPC sec 120B,153,464,469,505(1)(b),34 എന്നീ വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷ് ഒന്നാം പ്രതിയായും പി സി ജോർജ് രണ്ടാം പ്രതിയായും തിരുവനന്തപുരം കന്റോണ്‌മെന്റ് സ്റ്റേഷനിൽ 645/2022- ക്രൈം നമ്പറായി രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പി സി ജോർജിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്ത് കുമാർ ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.