• HOME
 • »
 • NEWS
 • »
 • kerala
 • »
 • COMPLETE LOCKDOWN IN KERALA TODAY AS PERMISSION FOR ESSENTIAL SERVICES ONLY

Covid 19 | സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗണ്‍; അവശ്യസേവനങ്ങൾക്ക് മാത്രം അനുമതി

രണ്ടര മാസത്തോളം ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗണ്‍ ആയിരിക്കും. രണ്ടര മാസത്തോളം ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. ഇന്ന് അവശ്യ സേവനങ്ങൾക്ക് മാത്രമാണ് പ്രവർത്തന അനുമതി നൽകിയിരിക്കുന്നത്. ഇന്ന് കെ. എസ്. ആര്‍. ടി. സി. ബസുകൾ സര്‍വീസ് നടത്തില്ല.

  അതിനിടെ കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ കൊണ്ടുവന്നു. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിങ് മാളുകൾ തുറക്കാൻ അനുമതി നൽകി. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ മാളുകൾക്ക് പ്രവർത്തിക്കാം. ബുധനാഴ്ച മുതലാണ് മാളുകൾക്ക് പ്രവർത്തനനുമതി നൽകിയിരിക്കുന്നത്.

  സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതല്‍ 31 വരെ വാക്‌സിനേഷന്‍ യജ്ഞം; ലക്ഷ്യം പരമാവധി ആളുകളെ വാകസിനേറ്റ് ചെയ്യുക

  സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്‍പത് മുതല്‍ 31വരെ വാക്‌സിനേഷന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്താമക്കിയത്. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയും യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എത്രയും വേഗം പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.

  സംസ്ഥാനത്തിന് ലഭിക്കുന്ന വാക്‌സിന് പുറമേ സ്വകാര്യ ആശുപത്രികളിലും വാക്‌സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ സംസ്ഥാന 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങി അതേ നിരക്കില്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കും. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും വാങ്ങിയ വാക്‌സിനുകളില്‍ നിന്ന് ആശുപത്രികളുമായി ചേര്‍ന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടത്താവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇതിനുവേണ്ട സൗകര്യം ഒരുക്കാവുന്നതാണ്.

  Also Read-കാസര്‍കോട് തിങ്കളാഴ്ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്‌സിന്‍; ജില്ലാ കലക്ടര്‍ നിര്‍ദേശം പുറത്തിറക്കി
  ഓഗ്‌സറ്റ് 15നുള്ളില്‍ മുതിര്‍ പൗരന്മാര്‍ക്ക് വാക്‌സിനേഷന്‍ കൊടുത്ത് തീര്‍ക്കും. 60 വയസ് കഴിഞ്ഞവരുടെ ആദ്യ ഡോസാണ് പൂര്‍ത്തീകരിക്കുക. കൂടാതെ കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്ന് വാക്‌സിന്‍ നല്‍കുന്നതിന് സൗക്രര്യം ഒരുക്കും.

  അതേസമയം ബുധനാഴ്ച മുതല്‍ കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കും. അതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ പാലിച്ച് മാളുകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ തുറന്ന് പ്രവര്‍ത്തിക്കാം.

  കര്‍ക്കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണം. നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

  അതേസമയം കേരളത്തില്‍ ശനിയാഴ്ച 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

  Also Read-Covid-19: മംഗളുരുവിൽ എറ്റ വകഭേദം സ്ഥിരീകരിച്ചു; കർണാടകയിലെ ആദ്യത്തെ കേസ്

  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,83,79,940 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,265 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 979, കൊല്ലം 1205, പത്തനംതിട്ട 457, ആലപ്പുഴ 1456, കോട്ടയം 1271, ഇടുക്കി 368, എറണാകുളം 2308, തൃശൂര്‍ 2418, പാലക്കാട് 1337, മലപ്പുറം 3560, കോഴിക്കോട് 2388, വയനാട് 546, കണ്ണൂര്‍ 1121, കാസര്‍ഗോഡ് 851 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,37,579 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
  Published by:Anuraj GR
  First published:
  )}