മെട്രോ പാലത്തിൽ നിന്ന് കോൺക്രീറ്റ് പാളി ഇളകി കാറിന് മുകളിൽ വീണു: നടി അർച്ചനാ കവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Last Updated:
കൊച്ചി മെട്രോ പാലത്തിൽ നിന്ന് വീണ കോൺക്രീറ്റ് പാളിയും വീഴ്ചയിൽ തകർന്ന കാറിന്റെ മുൻ ഭാഗത്തിന്റെ ചിത്രങ്ങളും സഹിതമാണ് അർച്ചനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
കൊച്ചി : മെട്രോ പാലത്തിൽ നിന്ന് കോൺക്രീറ്റ് പാളി ഇളകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വീണു, നടി അർച്ചനാ കവി സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് മുകളിലേക്കാണ് കോൺക്രീറ്റ് പാളി അടർന്നു വീണത്. നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകും വഴി ഉണ്ടായ അപകടവിവരം അർച്ചന തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കു വച്ചത്.
കോൺക്രീറ്റ് പാളിയും വീഴ്ചയിൽ തകർന്ന കാറിന്റെ മുൻ ഭാഗത്തിന്റെ ചിത്രങ്ങളും സഹിതമാണ് അർച്ചനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. സംഭവത്തിൽ അടിയന്തിര പരിശോധന ഉണ്ടാകണമെന്നും കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ഇത് പോലുള്ള സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അര്‍ച്ചന പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 06, 2019 8:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മെട്രോ പാലത്തിൽ നിന്ന് കോൺക്രീറ്റ് പാളി ഇളകി കാറിന് മുകളിൽ വീണു: നടി അർച്ചനാ കവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്







