advertisement

തൊഴുന്നത് പഴഞ്ചനായത് കൊണ്ട് അമ്പലത്തിൽ ഹായ് പറയുമോ? ക്ഷേത്രങ്ങളിലെ ഷർട്ട് വിവാദത്തിൽ കെ മുരളീധരൻ

Last Updated:

ഓരോ ക്ഷേത്രത്തിനും ഓരോ രീതിയാണെന്നും ആ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരാണെന്നും കെ മുരളീധരൻ

News18
News18
ക്ഷേത്രങ്ങളിൽ ഷർട്ട് ഇടണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ രീതിയാണെന്നും ആ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പോലെ തീരുമാനിക്കേണ്ട കാര്യമല്ലിത്. അത്തരം കാര്യങ്ങൾ ക്ഷേത്രങ്ങൾക്ക് വിട്ടുകൊടുക്കേണ്ടതാണെന്നും അതിൽ കയറി പരിഷ്കാരങ്ങൾ വരുത്താൻ നിൽക്കേണ്ട എന്നും മുരളീധരൻ പറഞ്ഞു. തൊഴുകൽ പഴയ രീതിയാണ്, അതുകൊണ്ട് ആരെങ്കിലും അമ്പലത്തിൽ കയറി ഹായ് പറയുമോ എന്നും മുരളീധരൻ പറഞ്ഞു.
എൻഎസ്എസും കോൺഗ്രസും തമ്മിൽ ഒരുവിധ അകൽച്ചയും ഇല്ലെന്ന് പറഞ്ഞ മുരളീധരൻ എൻഎസ്എസ് ആസ്ഥാനത്തെ മന്നംജയന്തി പരിപാടിയിൽ രമേശ് ചെന്നിത്തല പങ്കെടുത്തതിനോട്, എല്ലാവർഷവും എൻഎസ്എസ് വിശിഷ്ടാതികളെ  പങ്കെടുപ്പിക്കാറുണ്ട് എന്നാണ് പ്രതികരിച്ചത്. എൻഎസ്എസ് കൂടുതലായും കോൺഗ്രസ് നേതാക്കളെയാണ് പങ്കെടുപ്പിക്കാറുള്ളതെന്നും അതിൻറെ ഭാഗമായാണ് ഇത്തവണ രമേശ് ചെന്നിത്തല വന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ പരാജയം അന്വേഷിച്ച കമ്മിഷനെ പരിഹസിച്ച കെ മുരളീധരൻ എല്ലാ ഇലക്ഷൻ കഴിഞ്ഞും ഞങ്ങൾ കമ്മിഷനെ വയ്ക്കാറുണ്ടെന്നും അതിൻറെ ഭാഗമായി ഒരു കമ്മീഷനെ വെച്ചെന്ന് മാത്രമേ ഉള്ളൂ എന്നും പരിഹാസത്തോടെ പറഞ്ഞു. തൃശ്ശൂരിൽ ഡിസിസി പ്രസിഡൻറ് ഉണ്ടായിട്ടും വലിയ പ്രയോജനം ഉണ്ടായില്ലല്ലോ എന്നും ഡിസിസി പ്രസിഡണ്ടിനെ തീരുമാനിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു പോകും എന്ന അഭിപ്രായമൊന്നുമില്ല എന്നും മുരളീധരൻ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൊഴുന്നത് പഴഞ്ചനായത് കൊണ്ട് അമ്പലത്തിൽ ഹായ് പറയുമോ? ക്ഷേത്രങ്ങളിലെ ഷർട്ട് വിവാദത്തിൽ കെ മുരളീധരൻ
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement