ചെന്നൈ: കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ പിണറായി വിജയന് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിന്‍. ട്വിറ്ററിലൂടെയാണ് സ്റ്റാലിൻ അഭിനന്ദനം അറിയിച്ചത്.
''കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹിക സമത്വത്തിലേക്കും സമാധാനത്തിലേക്കും ജനങ്ങളുടെ അഭിവൃദ്ധിയിലേക്കും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'' - എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
Also Read-
Pinarayi 2.0 | മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടറിയേറ്റിലെത്തി ചുമതല ഏറ്റെടുത്തുതിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്നു വൈകുന്നേരം മൂന്നരയ്ക്കു നടന്ന ചടങ്ങിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ചായിരുന്നു ചടങ്ങ് നടന്നത്. ആദ്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മന്ത്രിമാരിൽ ആദ്യ ഊഴം സിപിഐയിലെ കെ രാജനായിരുന്നു.
Also Read-Pinarayi 2.0 | സിപിഎം പാര്‍ട്ടി ചിഹ്നത്തിൽ ജയിച്ചവരിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് വീണാ ജോർജ് മാത്രംപിന്നാലെ കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ, ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി, എൻസിപിയിലെ എകെ ശശീന്ദ്രൻ, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു. അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവർ കോവിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഇടതു സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹിമാനും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
Also Read-
Pinarayi Vijayan Swearing-In Ceremony| രണ്ടാം പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുസിപിഐയുടെ ജി ആർ അനിലും സിപിഎമ്മിലെ കെ എൻ ബാലഗോപാലും ഡോ ആർ ബിന്ദുവും സിപിഐയിലെ ജെ ചിഞ്ചുറാണിയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് എം എൻ ഗോവിന്ദൻ, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണ ജോർജ് എന്നിവരും ഗവർണർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു.
Also Read-
15 പേർ സഗൗരവത്തിൽ; 5പേർ ദൈവനാമത്തിൽ; ദേവർകോവിൽ അള്ളാഹുവിന്റെ നാമത്തിൽഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.