advertisement

Pinarayi 2.0| മുഖ്യമന്ത്രി ഉൾപ്പെടെ 15 പേർ സഗൗരവത്തിൽ; അഞ്ചുപേർ ദൈവനാമത്തിൽ; അഹമ്മദ് ദേവർകോവിൽ അള്ളാഹുവിന്റെ നാമത്തിൽ

Last Updated:

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 15 പേർ സഗൗരവത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

തിരുവനന്തപുരം: തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
ആദ്യം മുഖ്യമന്ത്രി പിണറായി വിജയനാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് മന്ത്രിമാരിൽ ആദ്യ ഊഴം സിപിഐയിലെ കെ രാജനായിരുന്നു. പിന്നാലെ കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ, ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി, എൻസിപിയിലെ എകെ ശശീന്ദ്രൻ, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ എന്നിവരും സത്യവാചകം ഏറ്റുചൊല്ലി.
advertisement
ഇതിന് പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഇടതു സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹിമാനും സത്യപ്രതിജ്ഞ ചെയ്തു. സിപിഐയുടെ ജി ആർ അനിലും സിപിഎമ്മിലെ കെ എൻ ബാലഗോപാലും ഡോ ആർ ബിന്ദുവും സിപിഐയിലെ ജെ ചിഞ്ചുറാണിയും സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് എം എൻ ഗോവിന്ദൻ, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണ ജോർജ് എന്നിവരും ഗവർണർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു.
advertisement
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 15 പേർ സഗൗരവത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഎം മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, പി.രാജീവ്, സജി ചെറിയാൻ, വി.ശിവൻകുട്ടി, വി.എൻ.വാസവൻ, പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവർ സഗൗരവത്തില്‍ സത്യവാചകം ചൊല്ലിയാണ് അധികാരമേറ്റത്. സിപിഐ മന്ത്രിമാരായ കെ രാജനും എ കെ ശശീന്ദ്രനും ജി ആർ അനിലും ജെ ചിഞ്ചുറാണിയും പി പ്രസാദും സഗൗരവത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തു.
advertisement
എന്നാൽ സിപിഎം മന്ത്രിയായ വീണ ജോർജ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ, ജനാധിപത്യ കേരള കോൺഗ്രസിലെ അഡ്വ. ആന്റണി രാജു, ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി, ഇടതുസ്വതന്ത്രനായി ജയിച്ച വി അബ്ദുറഹിമാൻ തുടങ്ങിയവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കോഴിക്കോട് സൗത്തിൽ നിന്ന് ജയിച്ച ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്തത് അള്ളാഹുവിന്റെ നാമത്തിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Pinarayi 2.0| മുഖ്യമന്ത്രി ഉൾപ്പെടെ 15 പേർ സഗൗരവത്തിൽ; അഞ്ചുപേർ ദൈവനാമത്തിൽ; അഹമ്മദ് ദേവർകോവിൽ അള്ളാഹുവിന്റെ നാമത്തിൽ
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement