Pinarayi 2.0 | സിപിഎം പാര്‍ട്ടി ചിഹ്നത്തിൽ ജയിച്ചവരിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് വീണാ ജോർജ് മാത്രം

Last Updated:

ആദ്യം സത്യവാചകം ചൊല്ലിയ പിണറായി വിജയന്‍ സഗൗരവമാണ് പ്രതിജ്ഞ ചെയ്തത്. ‌ റവന്യൂ മന്ത്രിയായി കെ. രാജനും വനംവകുപ്പുമന്ത്രിയായി എ.കെ. ശശീന്ദ്രനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവരും സിപിഎം സ്വതന്ത്രനായി ജയിച്ച വി. അബ്ദു റഹ്മാനും സിപിഎം ചിഹ്നത്തിൽ ജയിച്ച വീണാ ജോർജും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 15 പേര്‍ സഗൗരവത്തിലും അഞ്ചുപേര്‍ ദൈവനാമത്തിലും ഒരാൾ അള്ളാഹുവിന്റെ നാമത്തിലും സത്യവാചകം ചൊല്ലി. സിപിഎം പാർട്ടി ചിഹ്നത്തിൽ ജയിച്ചവരിൽ വീണ ജോർജ് മാത്രമാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യം മുഖ്യമന്ത്രി പിണറായി വിജയനാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് മന്ത്രിമാരിൽ ആദ്യ ഊഴം സിപിഐയിലെ കെ രാജനായിരുന്നു. പിന്നാലെ കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ, ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി, എൻസിപിയിലെ എകെ ശശീന്ദ്രൻ, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ എന്നിവരും സത്യവാചകം ഏറ്റുചൊല്ലി.
advertisement
‌‌ഇതിന് പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഇടതു സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹിമാനും സത്യപ്രതിജ്ഞ ചെയ്തു. സിപിഐയുടെ ജി ആർ അനിലും സിപിഎമ്മിലെ കെ എൻ ബാലഗോപാലും ഡോ ആർ ബിന്ദുവും സിപിഐയിലെ ജെ ചിഞ്ചുറാണിയും സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് എം എൻ ഗോവിന്ദൻ, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണ ജോർജ് എന്നിവരും ഗവർണർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു.
advertisement
ആദ്യം സത്യവാചകം ചൊല്ലിയ പിണറായി വിജയന്‍ സഗൗരവമാണ് പ്രതിജ്ഞ ചെയ്തത്. ‌ റവന്യൂ മന്ത്രിയായി കെ. രാജനും വനംവകുപ്പുമന്ത്രിയായി എ.കെ. ശശീന്ദ്രനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവരും സിപിഎം സ്വതന്ത്രനായി ജയിച്ച വി. അബ്ദു റഹ്മാനും സിപിഎം ചിഹ്നത്തിൽ ജയിച്ച വീണാ ജോർജും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിൽ അള്ളാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
advertisement
സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം വൈകിട്ട് അഞ്ചരയ്ക്ക് നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Pinarayi 2.0 | സിപിഎം പാര്‍ട്ടി ചിഹ്നത്തിൽ ജയിച്ചവരിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് വീണാ ജോർജ് മാത്രം
Next Article
advertisement
Nobel| രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് 3 പേർക്ക് വൈദ്യശാസ്ത്ര നൊബേൽ
Nobel| രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് 3 പേർക്ക് വൈദ്യശാസ്ത്ര നൊബേൽ
  • മേരി ഇ. ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്ക് 2025ലെ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചു.

  • പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ് സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകൾക്കാണ് പുരസ്കാരം ലഭിച്ചത്.

  • വൈദ്യശാസ്ത്ര നൊബേൽ ജേതാക്കൾക്ക് 11 ദശലക്ഷം സ്വീഡിഷ് ക്രോണും സ്വർണ്ണ മെഡലും ലഭിക്കും.

View All
advertisement