ഒളിവില്‍ കഴിയുന്ന കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്; എൽഡിഎഫ് അവിശ്വാസത്തിന് കോൺഗ്രസ് അംഗത്തിന്റെ പിന്തുണ
- Published by:Rajesh V
- news18-malayalam
Last Updated:
സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ പഞ്ചായത്ത് പ്രസിഡന്റ് ഒരു മാസമായി ഒളിവിലാണ്. നേരത്തേ 3 തവണ റിമാൻഡിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു
പത്തനംതിട്ട: നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പുന്നൂസിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചു. 13 അംഗ പഞ്ചായത്ത് കമ്മിറ്റി ഇന്നലെ കൂടിയപ്പോൾ എൽഡിഎഫിലെ 6 അംഗങ്ങളും യുഡിഎഫിലെ ജോളി ഈപ്പനും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ പഞ്ചായത്ത് പ്രസിഡന്റ് ഒരു മാസമായി ഒളിവിലാണ്. നേരത്തേ 3 തവണ റിമാൻഡിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. ഈ സമയത്ത് പഞ്ചായത്തിൽ എത്തിയിരുന്നില്ല.
കഴിഞ്ഞ മാസം 24നാണ് എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയത്. ഇന്നലെ ഇതു ചർച്ചയ്ക്കെടുക്കുന്നതിനു മുൻപ് പ്രസിഡന്റ് രാജിക്കത്തെഴുതി കോൺഗ്രസ് അംഗങ്ങളെ ഏൽപിച്ചിരുന്നു. എന്നാൽ അതിനു ശേഷം കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ട് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. അതിനാൽ അംഗങ്ങൾ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയില്ല.
advertisement
തുടർന്ന് കോൺഗ്രസിലെ ഒരംഗം മാത്രം കമ്മിറ്റിയിൽ പങ്കെടുക്കുകയായിരുന്നു. ഈ അംഗം പങ്കെടുത്തില്ലായിരുന്നെങ്കിൽ ക്വോറം തികയാതെ പ്രമേയം പരാജയപ്പെടുമായിരുന്നു. കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നില്ല. കേസിൽ അറസ്റ്റിലായ ഉടനെ പുന്നൂസിനെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
Also Read- മരണവീട്ടിലെത്തിയ ബന്ധുക്കൾ തമ്മിൽ തർക്കം; അടിപിടിക്കിടെ 55കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു
ബിലീവേഴ്സ് സഭാധ്യക്ഷൻ കെ പി യോഹന്നാന്റെ സഹോദരനും തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലിന്റെ ട്രസ്റ്റ് അംഗവുമാണ് കെ പി പൂന്നൂസ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
September 06, 2023 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒളിവില്‍ കഴിയുന്ന കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്; എൽഡിഎഫ് അവിശ്വാസത്തിന് കോൺഗ്രസ് അംഗത്തിന്റെ പിന്തുണ