ഭക്ഷണത്തിൽ ജാതി കലർത്തിയതാരെന്ന് അന്വേഷിക്കണമെന്ന് ഷാഫി പറമ്പിൽ; ബൽറാമിന്റെ 'ജാതി'പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

Last Updated:

ഷാഫിയ്ക്ക് ബൽറാമിന്റെയും രാഹുലിന്റെയും ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയ മറുപടി നൽ‌കിയത്.

സ്കൂൾ കലോത്സവത്തിൽ ഇനി ഊട്ടുപുരയിൽ ഉണ്ടാകില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ നിലപാട് സോഷ്യല്‍ മീഡിയയില്‍ ഉൾപ്പെടെ വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കോഴിക്കോടിൽ പഴയിടം കൃത്യമായി തന്റെ ജോലി നിർവഹിച്ചതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. എന്നാൽ കലോത്സവത്തിലെ ഭക്ഷണവിവാദം അവസാനിക്കാതെ തുടരുകയാണ്.
കോണ്‍ഗ്രസ് എംഎൽഎ ഷാഫി പറമ്പിലിന്റെ പ്രസ്താവനയാണ് ഇപ്പോൾ വിമർശനം ഏറ്റുവാങ്ങുന്നത്. കലോൽസത്തിന് കൊടുക്കുന്ന ഭക്ഷണത്തിൽ ജാതീയത കലർത്തിയത്
ഖേദകരമാണെന്നായിരുന്നു ഷാഫിയുടെ പ്രതികരണം. പഴയിടം തന്റെ തീരുമാനം പുന പരിശോധിക്കുമെന്നാണ് കരുതുന്നതെന്ന് ഷാഫി പറഞ്ഞു. ഭക്ഷണം പാകം ചെയ്യാൻ വേണ്ടി വന്നയാൾക്കു നേരെ ജാതീയ ആക്ഷേപം ഉന്നയിച്ചവരുടെ രാഷ്ടീയം എന്താണെന്ന് എല്ലാവർക്കും അറിയാം. സർക്കാരാണ് ഭക്ഷണമെന്ത് കൊടുക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് ഷാഫി പറമ്പിൽ‌ പറഞ്ഞു.
എന്നാല്‍ സ്വന്തം പാർട്ടിയിലെ നേതാക്കളായ വിടി ബൽറാമിന്‌റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഈ വിഷയത്തിലെ നിലപാടുകൾ ഷാഫിക്ക് പാരയായി. ഷാഫിയ്ക്ക് ബൽറാമിന്റെയും രാഹുലിന്റെയും ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയ മറുപടി നൽ‌കിയത്.
advertisement
മുന്‍ മാധ്യമപ്രവർത്തകനും കേരള സർവകലാശാലയിലെ അധ്യാപകനുമായ അരുൺ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പാണ് കലോത്സവത്തിലെ ഭക്ഷണവിവാദങ്ങൾക്ക് തുടക്കം കുറിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് വിടി ബൽറാമും ഭക്ഷണത്തിലെ ‘ജാതി’യെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
അബ്രാഹ്മണർ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങൾ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി നമ്മുടെ കലോത്സവ വേദികൾ നാളെകളിലെങ്കിലും മാറട്ടെയെന്നായിരുന്നു വിടി ബൽറാമിന്റെ കുറിപ്പിന്റെ അവസാന ഭാഗം. ശുദ്ധ”മായ വെജിറ്റേറിയൻ ഭക്ഷണവും അതുണ്ടാക്കുന്ന കൈപ്പുണ്യമുള്ള ബ്രാഹ്മണനും ഇന്നും കൂടുതൽ ആവേശം പകരുന്നത് ജാതിബോധത്തിലധിഷ്ഠിതമായ ശുദ്ധി-അശുദ്ധി സങ്കൽപ്പങ്ങൾ മനസ്സിൽപ്പേറുന്നവർക്കാണെന്നും ബൽറാം കുറിച്ചിരുന്നു.
advertisement
സമാനമായ പോസ്റ്റായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റേയും. മഹാ ഭൂരിപക്ഷം വിദ്യാർത്ഥികളും അധ്യാപകരും നോൺ വെജിറ്റേറിയനായിരിക്കുന്ന കാലത്ത് കോഴിക്കോടെത്തിയാൽ മട്ടൻ ബിരിയാണിയോ മറ്റു രുചി ഭേദങ്ങളോ അന്വേഷിക്കുമ്പോൾ, വെജിറ്റേറിയൻ തന്നെ കഴിക്കണക്കണമെന്നും അതും “നമ്പൂതിരിയുടെ കൈപ്പുണ്യമുള്ള” സദ്യയാവണമെന്നും ചിന്തിക്കുന്നിടത്താണ് ജാതി പ്രവർത്തിക്കുന്നതെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.
‘ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയിലെ ഊട്ടുപുര പഴയിടത്തിന് നൽകുന്ന ബ്രാന്റിംഗ് ചെറുതല്ലെന്ന് ചെരിവിലിനറിയുമോ ? നാളെകളിൽ പഴയിടത്തിന്റെ ഊണില്ലാതെ പൂർണ്ണമാവാത്ത വിവാഹ മാമാങ്കങ്ങളുണ്ടാകും, ഓരോ കാലത്തും ജാതി പ്രവർത്തിക്കുന്നത് പല വിധമാണ്’ എന്നും കുറിപ്പിൽ രാഹുൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭക്ഷണത്തിൽ ജാതി കലർത്തിയതാരെന്ന് അന്വേഷിക്കണമെന്ന് ഷാഫി പറമ്പിൽ; ബൽറാമിന്റെ 'ജാതി'പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ
Next Article
advertisement
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
  • കോഴിക്കോട് ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു

  • വ്യാജ ലൈംഗികാതിക്രമ വീഡിയോ പ്രചരിപ്പിച്ചതിന് യുവതിക്കെതിരെ കമ്മിഷണർക്ക് പരാതി നൽകി

  • മനുഷ്യാവകാശ കമ്മിഷനും മറ്റ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ദീപക്കിന്റെ കുടുംബം അറിയിച്ചു

View All
advertisement