കോട്ടയം നഗരസഭയില്‍ വീണ്ടും ട്വിസ്റ്റ്; കോണ്‍ഗ്രസ് വിമത യുഡിഎഫിനെ പിന്തുണക്കും; ഭരണം നറുക്കിട്ട് തീരുമാനിക്കും
- Published by:user_49
Last Updated:
കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ ഇടപെട്ടതിന്‍റെ ഫലമാണ് വിമതയുടെ മനംമാറ്റത്തിന് പിന്നിലെന്നാണ് സൂചന
കോട്ടയം നഗരസഭയില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ യു.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനിച്ചു. ഇതോടെ ഇരു മുന്നണികള്‍ക്കും സീറ്റുകള്‍ തുല്യമായി. വിമതയുടെ പിന്തുണ ഉറപ്പിച്ച് ഭരണത്തിലെത്താമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷക്ക് മങ്ങലേറ്റു.
ഇനി നറുക്കെടുപ്പിലൂടെയാണ് അധികാരം ആര്‍ക്കെന്ന് തീരുമാനിക്കുക. അധ്യക്ഷ സ്ഥാനം നല്‍കുന്നവര്‍ക്ക് പിന്തുണയെന്നായിരുന്നു ബിന്‍സി സെബാസ്റ്റ്യന്‍റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ഇടപെട്ടതിന്‍റെ ഫലമാണ് വിമതയുടെ മനംമാറ്റത്തിന് പിന്നിലെന്നാണ് സൂചന.
യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ അഞ്ച് വര്‍ഷത്തേക്ക് അധ്യക്ഷ സ്ഥാനം തനിക്കായിരിക്കുമെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. 52 അംഗ കോട്ടയം നഗരസഭയില്‍ എല്‍.ഡി.എഫിന് നിലവില്‍ 22 സീറ്റാണ് ഉള്ളത്. ബിന്‍സി സെബാസ്റ്റ്യന്‍റെ പിന്തുണ ലഭിച്ചതോടെ യു.ഡി.എഫിനും 22 സീറ്റായി. ഇനി നറുക്കെടുപ്പില്‍ ഭാഗ്യം തുണക്കുന്നവര്‍ക്ക് നഗരസഭ ഭരണം ലഭിക്കും. എന്‍.ഡി.എക്ക് എട്ട് സീറ്റുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2020 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയം നഗരസഭയില്‍ വീണ്ടും ട്വിസ്റ്റ്; കോണ്‍ഗ്രസ് വിമത യുഡിഎഫിനെ പിന്തുണക്കും; ഭരണം നറുക്കിട്ട് തീരുമാനിക്കും