നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്തെ 'സാഫല്യം ഭവനപദ്ധതി' പാതിവഴിയില്‍; പെരുവഴിയിലായി ഭവനരഹിതര്‍

  യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്തെ 'സാഫല്യം ഭവനപദ്ധതി' പാതിവഴിയില്‍; പെരുവഴിയിലായി ഭവനരഹിതര്‍

  ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ശുദ്ധജലവും വൈദ്യുതിയും എത്തിക്കാനാകാത്ത പ്രശ്‌നമുള്ളതിനാലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാത്തതെന്ന വാദം ഉയര്‍ത്തി തലയൂരുകയാണ് ചേളന്നൂര്‍ പഞ്ചായത്തും ഭവന നിര്‍മ്മാണ ബോര്‍ഡും

  • Share this:
  കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാടിന്റെ ലൈഫ് ഭവ പദ്ധതി പോലെയായിരുന്നു യുഡിഎഫ് സര്‍ക്കാറിന്റെ സമാശ്വാസ പാര്‍പ്പിട പദ്ധതിയായ സാഫല്യം.  എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ ചേളന്നൂര്‍ കണ്ണങ്കരയില്‍ ഭവനരഹിതര്‍ക്കായുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം അഞ്ച് വര്‍ഷമായി പാതിവഴിയില്‍ത്തന്നെയാണ്. കെട്ടിടം നിര്‍മ്മിച്ചതല്ലാതെ തുടര്‍പ്രവൃത്തിയൊന്നും നടന്നിട്ടില്ല.  66 കുടുംബങ്ങള്‍ക്കായുള്ള മൂന്ന് നില ഫ്ലാറ്റ് നിര്‍മ്മാണം അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ചെങ്കിലും ഇതുവരെയും പൂര്‍ത്തിയാകാതെ കാടുകയറിയ നിലയിലാണ്.

  Also Read-Covid 19 | സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി കോർ ഗ്രൂപ്പ്; ചീഫ് സെക്രട്ടറി അധ്യക്ഷനായ ഏഴംഗ സമിതി രൂപീകരിച്ചു

  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത്  ചേളന്നൂര്‍ പഞ്ചായത്തിലെ കണ്ണങ്കര രാജീവ് ഗാന്ധി കോളനിയിലാണ് ഫ്ലാറ്റ് നിര്‍മ്മാണം ആരംഭിച്ചത്. സാഫല്യം ഭവന പദ്ധതിയില്‍ 65 ലക്ഷം രൂപ ഇതിനകം ചെലവായി കഴിഞ്ഞു. ഭവനരഹിതര്‍  50,000 രൂപ മുന്‍കൂര്‍ തുകയായും ബാക്കി രണ്ട് ലക്ഷം രൂപ ഗഡുക്കളായി അടക്കാനുമായിരുന്നു നിബന്ധന.

  28 കുടുംബങ്ങള്‍ മുന്‍കൂര്‍ തുക അടച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വീട് നിര്‍മ്മാണം പൂര്‍ത്തിയാകാതെ വന്നതോടെ  ഗുണഭോക്താക്കള്‍ പണം തിരികെ വാങ്ങിച്ചു. അശാസ്ത്രീയമായ രീതിയിലാണ് കെട്ടിടനിര്‍മ്മാണം നടന്നതെന്ന് ഗുണഭോക്താവായ ചന്ദ്രന്‍ പറയുന്നു.

  ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ശുദ്ധജലവും വൈദ്യുതിയും എത്തിക്കാനാകാത്ത പ്രശ്‌നമുള്ളതിനാലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാത്തതെന്ന വാദം ഉയര്‍ത്തി തലയൂരുകയാണ് ചേളന്നൂര്‍ പഞ്ചായത്തും ഭവന നിര്‍മ്മാണ ബോര്‍ഡും. അഴിമതി മാത്രം ലക്ഷ്യമിട്ടാണ് അശാസ്ത്രീയമായ രീതിയില്‍ ഫ്ലാറ്റ് നിര്‍മ്മാണം നടത്തിയതെന്നാണ് ചേളന്നൂര്‍ പഞ്ചായത്തംഗമായ ലീല ആരോപിക്കുന്നത്. സമീപത്ത് തന്നെ വൈദ്യുതി ലൈനും കുടിവെള്ള കണക്ഷനുമുണ്ടെന്നിരിക്കെയാണ് അധികൃതര്‍ മുട്ടാപ്പോക്ക് പറയുന്നതെന്നാണ് ആരോപണം.

  Also Read-Kerala Congress| ജോസ്.കെ.മാണിയും കൂട്ടരും കയറുന്നത് മുങ്ങുന്ന കപ്പലിലേക്ക്; യുഡിഎഫിനെ ബാധിക്കില്ല: കുഞ്ഞാലിക്കുട്ടി

  വീടില്ലാത്ത 66 കുടുംബങ്ങള്‍ ഇപ്പോഴും പെരുവഴിയിലാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനരഹിതര്‍ക്ക് വേണ്ടിയാണ് സാഫല്യം പദ്ധതി ആവിഷ്‌ക്കരിച്ചത്.
  ഫ്ലാറ്റ് കെട്ടിടവും സെപ്റ്റിക് ടാങ്കും മാത്രമാണ് ഇത്രയും കാലത്തിനിടെ നിര്‍മ്മിച്ചത്. പരിസരം കാടുകയറിയതോടെ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. കെട്ടിടത്തിനകത്ത് പലയിടത്തും മദ്യകുപ്പികള്‍ നിറഞ്ഞ നിലയിലാണ്.
  Published by:Asha Sulfiker
  First published:
  )}