മലപ്പുറം: കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശം യുഡിഎഫിനെ ബാധിക്കില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുങ്ങുന്ന കപ്പലിലേയ്ക്കാണ് ജോസ്.കെ. മാണിയും കൂട്ടരും കറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജ്യസഭാ സീറ്റ് രാജിവെയ്ക്കുമെന്ന് ജോസ്.കെ. മാണി പറയുന്നത് വെറും നാടകമാണ്. എന്നാല്‍ പുതിയ തീരുമാനത്തെക്കുറിച്ച് ജോസ്.കെ. മാണിയെ പഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇടത് മുന്നണിയില്‍ ചേര്‍ന്നതുകൊണ്ട് അവര്‍ക്ക് ഒരു ഗുണവുമുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇടത് മുന്നണിയില്‍ ചേരാനുള്ള അജന്‍ഡ നേരത്തെ അവരുടെ മനസില്‍ ഉണ്ടായിരുന്നത് കൊണ്ടാകാം യുഡിഎഫ് നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ പരാജയശപ്പടാനിടയായത്. പി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍കേരള കോണ്‍ഗ്രസിലെ നേതാക്കളും അണികളും ഇപ്പോഴും യുഡിഎഫിനൊപ്പമുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Jose K Mani, Kerala congress, Kerala congress m, Ldf, Mani c kappan, P j joseph, P K Kunhalikutty, Pala, Pj joseph, Ramesh chennithala, Udf, കേരള കോൺഗ്രസ്, ജോസ് കെ മാണി, പി.കെ കുഞ്ഞാലിക്കുട്ടി