HOME /NEWS /Kerala / ശബരിമല: കോടതിയലക്ഷ്യ ഹർജി ഉടൻ പരിഗണിക്കില്ല

ശബരിമല: കോടതിയലക്ഷ്യ ഹർജി ഉടൻ പരിഗണിക്കില്ല

സുപ്രീംകോടതി

സുപ്രീംകോടതി

  • Share this:

    ന്യൂഡൽഹി: ശബരിമല തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കില്ല. ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തള്ളി. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും 22ന് പരിഗണിക്കാൻ ആണ് തീരുമാനമെന്ന് ചീഫ് ജസ്റ്റിസ്

    വ്യക്തമാക്കി. ഭരണഘടന ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും ആകില്ലെന്ന് ചീഫ് ജസ്റ്റിസ്

    യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ക്ഷേത്രം തന്ത്രി അടച്ചിട്ടതായും ശുദ്ധികലശം നടത്തിയതായി ഹർജിക്കാർക്ക് വേണ്ടി അഡ്വ. പി.വി. ദിനേശ് കോടതിയെ അറിയിച്ചു. യുവതീ പ്രവേശനത്തെത്തുടര്‍ന്ന് ശബരിമല നട അടച്ച സംഭവത്തില്‍ ശബരിമല തന്ത്രിക്കെതിരെ ഗീനാകുമാരിയും എ.വി. വര്‍ഷയുമാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഗുരുതര കോടതിയലക്ഷ്യമാണ് ഉണ്ടായതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

    First published:

    Tags: Chief Justice of India, Sabarimala, Sabarimala tantri, Supreme court, ചീഫ് ജസ്റ്റിസ്, ശബരിമല, സുപ്രീംകോടതി