• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'എന്നാ പിന്നെ അനുഭവിച്ചോ'; ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിയോട് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍

'എന്നാ പിന്നെ അനുഭവിച്ചോ'; ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിയോട് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍

ഭര്‍തൃപീഡനത്തിന് ഇരയായ ആളോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. #goback josephine ക്യാംപയിനും സോഷ്യൽ മീഡിയയിൽ തുടങ്ങിയിട്ടുണ്ട്

എം.സി ജോസഫൈൻ

എം.സി ജോസഫൈൻ

 • Share this:
  തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫെന്‍ പറഞ്ഞത്. സ്വകാര്യ ചാനലിന്റെ ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.

  Also Read- 'ആ കുട്ടി ഒന്നെന്നെ വിളിച്ചിരുന്നെങ്കില്‍, അവനിട്ട് രണ്ടെണ്ണം പൊട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ'; വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി

  എറണാകുളത്ത് നിന്നുമായിരുന്നു ഒരു സ്ത്രീ പരിപാടിയിലേക്ക് വിളിച്ചത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും യുവതി അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.

  Also Read- 'വിസ്മയയുടെ മരണത്തിൽ ശക്തമായ തെളിവുണ്ട്, ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം'; കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഐജി ഹർഷിത അട്ടല്ലൂരി

  കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈന്‍ പറഞ്ഞു. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറയുന്നുണ്ട്. ഭര്‍തൃപീഡനത്തിന് ഇരയായ ആളോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. #goback josephine ക്യാംപയിനും സോഷ്യൽ മീഡിയയിൽ തുടങ്ങിയിട്ടുണ്ട്

  Also Read- ഭർത്താവിനെ വിഡിയോകോൾ ചെയ്ത് മലയാളി നഴ്സ് ജീവനൊടുക്കിയ സംഭവം; സ്ത്രീധന പീഡനം കാരണമെന്ന് ബന്ധുക്കൾ

  89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ മുമ്പ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.  'എന്തിന് സഹിക്കണം'; വിമർശനവുമായി കെ എസ് ശബരീനാഥൻ

  ''ഇത്തരത്തിലുള്ള ആളുകൾ വനിതാ കമ്മീഷന്റെ തലപ്പത്തിരുന്ന് ലൈവ് ടീവിയിൽ അസഹിഷ്ണുതയോടെ മറുപടി പറയുമ്പോൾ സാധാരണക്കാർക്ക് ഭരണസംവിധാനത്തിനുള്ള വിശ്വാസമാണ് നഷ്ടപ്പെടുന്നത്. കമ്മീഷനോട് ചാനലിലൂടെ ജനസമക്ഷം വിഷമങ്ങൾ തുറന്നുപറയാൻ ധൈര്യം പ്രകടിപ്പിച്ച പെൺകുട്ടികളെ തന്നെയാണ് അധ്യക്ഷ പ്രതിസ്ഥാനത്ത് നിർത്തിയത്.സത്യത്തിൽ ഈ അതിക്രമങ്ങളെ ന്യായീകരിക്കുക തന്നെയല്ലേ ശ്രീമതി ജോസെഫൈൻ ചെയ്യുന്നത്?
  ഇന്നലെ നടന്ന ലൈവ് പ്രോഗ്രാമിന്റെ തലക്കെട്ട് തന്നെയാണ് വനിതാകമ്മീഷൻ അദ്ധ്യക്ഷയെ കുറിച്ച് പറയുവാനുള്ളത് 'എന്തിന് സഹിക്കണം?'''
  Published by:Rajesh V
  First published: