കൊറോണ ബാധിതരെ സ്വീകരിക്കാനെത്തിയ ബന്ധുക്കളെ കണ്ടെത്തി; മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധിക്കുന്നു

Last Updated:

കൊറോണ ബാധിച്ചവരുടെ ഇടവക പള്ളി ഉൾപ്പെടെ റാന്നിയിലെ മൂന്ന് പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥന ഒഴിവാക്കി.

കോട്ടയം/പത്തനംതിട്ട: പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ചവരെ എയർപോർട്ടിൽ സ്വീകരിച്ച കോട്ടയം സ്വദേശികളായ ബന്ധുക്കളെ കണ്ടെത്തി. ഇവരെ മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധിക്കുന്നു. കൊറോണ ലക്ഷണങ്ങൾ കാണിച്ചാൽ ഐസലേഷൻ വാർഡിലേക് ഇവരെ മാറ്റുമെന്ന് കോട്ടയം കളക്ടർ പികെ സുധീർ ബാബു പറഞ്ഞു. കോട്ടയം നഗരത്തിലാണ് ഇവർ താമസിക്കുന്നത്
ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളേയും 22-കാരനായ മകനേയും കോട്ടയത്തെ ബന്ധുക്കളാണ് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയത്. ഇവര്‍ പത്തനംതിട്ട എസ്പി ഓഫീസിലും പുനലൂരിലെ ബന്ധുവീട്ടിലും സന്ദര്‍ശനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കൊറോണ ബാധിച്ചവരുടെ ഇടവക പള്ളി ഉൾപ്പെടെ റാന്നിയിലെ മൂന്ന് പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥന ഒഴിവാക്കി.
BEST PERFORMING STORIES:''കേരളത്തിൽ കൊറോണ: ഈ രണ്ടു വിമാനങ്ങളിൽ യാത്ര ചെയ്തവരെല്ലാം ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം [NEWS]'Coronavirus Outbreak LIVE : 3000 പേരെങ്കിലും രോഗബാധിതരുമായി സമ്പർക്കം നടത്തിയിരിക്കാമെന്ന് കളക്ടർ; അന്തിമ പട്ടിക ഉടനെ [NEWS]കോവിഡ് 19: സ്ഥിതി നിയന്ത്രണ വിധേയം: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ [NEWS]
കൊറോണ സ്ഥിരീകരിച്ച കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ എട്ടു മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഓരോ സംഘത്തിലും രണ്ടു ഡോക്ടർമാരുമുണ്ടാകും. ഇന്നു വൈകുന്നേരത്തോടെ രോഗം സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്കം പുലര്‍ത്തയവരുടെ പൂര്‍ണ്ണ പട്ടിക തയാറാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കൊറോണ ബാധിതരെ സ്വീകരിക്കാനെത്തിയ ബന്ധുക്കളെ കണ്ടെത്തി; മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധിക്കുന്നു
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement