• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലയാളി വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് വിദേശത്ത് പോകുന്നത് പഠിക്കാന്‍ കൗൺസിലിനെ നിയോഗിച്ചെന്ന് മന്ത്രി

മലയാളി വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് വിദേശത്ത് പോകുന്നത് പഠിക്കാന്‍ കൗൺസിലിനെ നിയോഗിച്ചെന്ന് മന്ത്രി

കൗൺസിൽ ഉടൻ തന്നെ റിപ്പോർട്ട് നൽകുമെന്നും അതിനുശേഷം തുടർ നടപടികളിലേക്കു കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

  • Share this:

    തിരുവന്തപുരം: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിനായി വിദേശത്തു പോകുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. വിദേശപഠനത്തിനായി മലയാളികള്‍ കൂട്ടത്തോടെ പോകുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ തലങ്ങളില്‍ സംവാദം സജീവമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

    ഈ വിഷയത്തെ സംബന്ധിച്ച് പ്രതിപക്ഷത്തുനിന്ന് പലതവണ ചോദ്യങ്ങൾ ഉയർന്നിരുന്നു. വിദ്യാഭ്യാസ നിലവാരം മോശമായതിനാലാണ് കുട്ടികൾ വിദേശത്തേക്കു പോകുന്നതെന്നും, ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

    Also Read-ആറു മാസം ഐസ് വീഴുന്ന നാട്ടിൽ കുട്ടിയെ അയച്ചിട്ട് അച്ഛനമ്മാര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു; ഇത് മനുഷ്യജീവിതമോ?’ എ.വിജയരാഘവന്‍

    ഇതിനുള്ള മറുപടിയെന്ന നിലയിലാണ്, സർക്കാർ നടപടികളെക്കുറിച്ച് മന്ത്രി ആർ.ബിന്ദു വിശദീകരിച്ചത്. ഇതേക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വിശദീകരിച്ചു. കൗൺസിൽ ഉടൻ തന്നെ റിപ്പോർട്ട് നൽകുമെന്നും അതിനുശേഷം തുടർ നടപടികളിലേക്കു കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    Published by:Arun krishna
    First published: