സോളാര്‍ പീഡന ആരോപണ കേസില്‍ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി
- Published by:Arun krishna
- news18-malayalam
Last Updated:
കേസിൽ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു
തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എംപിയെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളിയാണ് കോടതി നടപടി. നേരത്തെ സിബിഐ നൽകിയ ക്ലീൻ ചിറ്റിന് എതിരെ പരാതിക്കാരി തടസഹർജി നൽകിയിരുന്നു. ഹൈബി ഈഡൻ എംഎൽഎ ആയിരിക്കെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവരുൾപെടെ കേസിൽ മറ്റു പ്രതികൾക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 25, 2023 2:04 PM IST