കോവിഡ് 19 ഇടുക്കിയിലെ കോൺഗ്രസ് നേതാവിനും; സമ്പർക്കം പുലർത്തിയവരിൽ പ്രമുഖ നേതാക്കൾ
കോവിഡ് 19 ഇടുക്കിയിലെ കോൺഗ്രസ് നേതാവിനും; സമ്പർക്കം പുലർത്തിയവരിൽ പ്രമുഖ നേതാക്കൾ
ഒരു പാർലമെന്റ് അംഗം, നാല് നിയമസഭാ അംഗങ്ങൾ ഒരു മുൻ എംഎൽ എ എന്നിവരുമായി ഇദ്ദേഹം ഈ കാലയളവിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
കൊറോണ വൈറസ്
Last Updated :
Share this:
തിരുവനന്തപുരം:∙ വ്യാഴാഴ്ച സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഇടുക്കിയിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവും. സ്വകാര്യ വാഹനം ഉപയോഗിക്കാതെ പൊതു ഗതാഗതം മാത്രം ഉപയോഗിക്കുന്നയാളായ ഇദ്ദേഹം കാസർഗോഡ് , പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകൾ സന്ദർശിച്ചിരുന്നു.
ഇദ്ദേഹം വിദേശത്തു പോയിട്ടില്ല എന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അടുത്തെങ്ങും കേരളത്തിന് പുറത്തു പോയതായും സൂചനയില്ല. ഒരു പാർലമെന്റ് അംഗം, നാല് നിയമസഭാ അംഗങ്ങൾ ഒരു മുൻ എം.എൽ എ എന്നിവരുമായി ഇദ്ദേഹം ഈ കാലയളവിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാനത്തെ ഒരു മുതിർന്ന കോൺഗ്രസ് നേതാവുമൊത്ത് ഒരു മന്ത്രിയെ കണ്ടതായും നിയമസഭയിൽ എത്തിയതായും സൂചനയുണ്ട്. മാർച്ച് 12 ന് മറയൂരിൽ നടന്ന ഒരു ചടങ്ങിലും തുടർന്ന് മൂന്നാറിലെ കോൺഗ്രസ് ഓഫീസിലും ഇദ്ദേഹം എത്തിയിരുന്നു.
ട്രേഡ് യൂണിയൻ നേതാവ് കൂടിയായ ഇദ്ദേഹം വിദേശത്തു നിന്നു വന്ന ആരെങ്കിലുമായി സമ്പർക്കം പുലർത്തിയിരുന്നോ എന്ന് വ്യക്തമല്ല.
കേരളത്തിൽ നിന്നു പുറത്തു പോകാതെ കോവിഡ് ബാധിച്ച ഇടുക്കി ജില്ലയിലെ ആദ്യ വ്യക്തി കൂടിയാണ് ഈ നേതാവ്.ഇതുവരെ ഇടുക്കി ജില്ലയിൽ ആകെ മൂന്നു കോവിഡ് കേസുകളാണു റിപ്പോർട്ടു ചെയ്തത്. ഒരെണ്ണം ബ്രിട്ടിഷ് പൗരനും രണ്ടാമത്തേതു ദുബായിൽനിന്നു മടങ്ങിയെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിയുമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.