കൊവിഡ് 19: ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്നുവയസുകാരന് രോഗം സ്ഥിരീകരിച്ചു

Last Updated:

ശനിയാഴ്ച്ച രാവിലെ 6.30ന് ദുബായ്-കൊച്ചി EK 503 വിമാനത്തിലാണ് കുടുംബം നാട്ടിലെത്തിയത്. ഈ വിമാനത്തിൽ എത്തിയവരെയെല്ലാം പരിശോധിക്കും

കൊച്ചി: ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്നുവയസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. കുട്ടിയുടെ അമ്മയുടേയും അച്ഛന്റേയും സാമ്പിളും പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കുടുംബം ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയത്. രാവിലെ 6.30ന് ദുബായ്-കൊച്ചി EK 503 വിമാനത്തിലാണ് ഇവരെത്തിയത്. ഈ വിമാനത്തിൽ എത്തിയവരെയെല്ലാം പരിശോധിക്കും. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. കൂടാതെ എയർപോർട്ടിൽ കുട്ടിയുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
എയർപോട്ടിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് പനി കണ്ടെത്തിയത്. തുടർന്ന് കുടുംബത്തെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സാമ്പിൾ എൻ.ഐ.യുവിലെ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
advertisement
advertisement
ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. സംശയ നിവാരണത്തിനായി ദിശ 0471 2552056, 1056, 0484-2368802 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
ജില്ലാ കൺട്രോൾ റൂം 04842368802
ടോൾ ഫ്രീ നമ്പർ- 1056
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊവിഡ് 19: ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്നുവയസുകാരന് രോഗം സ്ഥിരീകരിച്ചു
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement