advertisement

Corona Outbreak രോഗബാധ മറച്ചുവച്ചു; ഇറ്റലിയിൽ നിന്നെത്തിയ യുവാവിന്റെ ആരോപണങ്ങൾ തള്ളി പത്തനംതിട്ട ജില്ലാ കളക്ടർ

Last Updated:

ബന്ധുവിന് രോഗലക്ഷണം കണ്ടപ്പോള്‍ ആരോഗ്യപ്രവർത്തകരും ജില്ലാ ഭരണകൂടവും അങ്ങോട്ട് സമീപിക്കുകയായിരുന്നെന്ന് ജില്ലാ കളക്ടർ.

പത്തനംതിട്ട: ഇറ്റലിയിൽ നിന്നും കൊറോണാ ബാധിതനായി നാട്ടിലെത്തിയ റാന്നിയിലെ യുവാവിന്റെ ആരോപണങ്ങൾ തള്ളി ജില്ലാ കളക്ടർ. നാട്ടിലെത്തി ഒരാഴ്ച ചെലവഴിച്ച ശേഷവും ആരോഗ്യവകുപ്പിന് വിവരം അറിയിച്ചില്ല. ബന്ധുവിന് രോഗലക്ഷണം കണ്ടപ്പോള്‍ ആരോഗ്യപ്രവർത്തകരും ജില്ലാ ഭരണകൂടവും അങ്ങോട്ട് സമീപിക്കുകയായിരുന്നെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു.
ഇറ്റലിയിൽ നിന്നെത്തിയ യുവാവും മാതാപിതാക്കളും റാന്നിയിലെ ആശുപത്രിയില്‍ പോയി പനിക്കുള്ള മരുന്ന് വാങ്ങിയിരുന്നു. എന്നാൽ രോഗബാധ മറച്ചു വെക്കുകയാണ് ചെയ്തത്. മരുന്നിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാത്രമാണ് പനിയുടെ കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. രോഗബാധിതര്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
നിലവിൽ ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് പത്ത് പേരാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇറ്റലിയിൽ നിന്നെത്തിയവരുടെ മാതാപിതാക്കളെ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കോട്ടയത്തേക്ക് മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
പത്തനംതിട്ടയില്‍ അടഞ്ഞു കിടക്കുന്ന രണ്ട് ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കും. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാനാണ് ക്രമീകരണം.
BEST PERFORMING STORIES:Coronavirus Outbreak LIVE: ഇറ്റലിയിൽ നിന്നെത്തിയ 3 വയസുകാരന് കൊറോണ; കേരളത്തിൽ രോഗബാധിതരുടെ എണ്ണം ആറായി [NEWS]Corona Virus in Kerala: രകൊറോണ; UAE ഉൾപ്പെടെ 9 രാജ്യങ്ങളിലേക്ക് യാത്ര നിരോധിച്ച് സൗദി അറേബ്യ IMA [PHOTS]Women's Day 2020 | Corona Virus in Kerala: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി [NEWS]
മെഡിക്കൽ ചെക്കപ്പ് വേണമെന്ന് വിമാനത്താവളത്തിലോ നാട്ടിലെത്തിയശേഷമോ ഒരു നിർദേശവും ലഭിച്ചില്ലെന്നായിരുന്നു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യുവാവിന്റെ ആരോപണം. ബന്ധു സർക്കാർ ആശുപത്രിയിൽ ചികിത്സതേടി എത്തിയതിനെ തുടർന്ന് മാർച്ച് ആറിനാണ് ആരോഗ്യവകുപ്പധികൃതർ വീട്ടിലെത്തുന്നത്. ഇവരുടെ നിർദേശത്തെ തുടർന്ന് സ്വയം കാറോടിച്ച് ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിലെത്തുകയായിരുന്നെന്നും യുവാവ് പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Corona/
Corona Outbreak രോഗബാധ മറച്ചുവച്ചു; ഇറ്റലിയിൽ നിന്നെത്തിയ യുവാവിന്റെ ആരോപണങ്ങൾ തള്ളി പത്തനംതിട്ട ജില്ലാ കളക്ടർ
Next Article
advertisement
വീട് പൂട്ടി താക്കോൽ വെക്കുന്നത് എവിടെ? സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ രഹസ്യക്യാമറ വച്ച് 50 ലക്ഷം തട്ടാൻ ശ്രമിച്ചവർ അറസ്റ്റിൽ
'ആർടിഐ ഉദ്യോഗസ്ഥർ' ചമഞ്ഞ് ബ്ലാക്ക് മെയിലിംഗ്; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി 50 ലക്ഷം തട്ടാൻ ശ്രമിച്ചവർ അറസ്റ്റിൽ
  • ബെംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഒളിക്യാമറകൾ സ്ഥാപിച്ച സംഘം പിടിയിൽ.

  • പ്രതികൾ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും, രണ്ട് ഉദ്യോഗസ്ഥർ ഇരയായതായും റിപ്പോർട്ട്.

  • പോലീസ് 6 സ്മാർട്ട്ഫോൺ, 8 മെമ്മറി കാർഡ്, 64 ജിബി പെൻഡ്രൈവ് ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ പിടിച്ചെടുത്തു.

View All
advertisement