പത്തനംതിട്ട: കൊവിഡ് 19 രോഗബാധാ സാധ്യതയെ തുടർന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അമ്മയെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച റാന്നി ഐത്തലയിലെ കുടുംബവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്ന കുടുംബത്തിലെ കുട്ടിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ ഇറ്റിലിയിൽ നിന്നെത്തിയ രോഗബാധിതരായ കുടുംബം സഢഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇവർ സഞ്ചരിച്ച സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ ഇക്കാര്യെ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നാണ് കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി.
ഇതിനിടെ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം സന്ദർശിച്ച പുനലൂരിലെ ബന്ധുവീട്ടിലെ മൂന്നു പേര്‍ക്കും, ഇവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തി. ഇവരെ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കും. 28 ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.
RELATED STORIES:COVID 19 | റാന്നിയിലെ ഇറ്റലിക്കാരടക്കമുള്ള ഏഴു രോഗബാധിതർ ആറു ദിവസം യാത്ര ചെയ്തത് എവിടെയൊക്കെ? [NEWS]Covid 19 | ഇറ്റലിയിൽ നിന്നെത്തിയ 3 വയസുകാരിയുടെ മാതാപിതാക്കൾക്കും രോഗബാധ; സംസ്ഥാനത്ത് 1495 പേര്‍ നിരീക്ഷണത്തില്‍ [NEWS]കോവിഡ് 19: കേരളത്തിൽ ചൊവ്വാഴ്ച നടന്ന 30 പ്രധാന കാര്യങ്ങൾ എന്തൊക്കെ? [NEWS]
ഇറ്റലിയില്‍ നിന്നെത്തിയ റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേരിൽ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുബത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയ രണ്ട് പേര്‍ക്കും, വീട്ടിലെ പ്രായമായ അച്ഛനും അമ്മക്കും, റാന്നിയില്‍ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് ബന്ധുക്കളിലുമാണ് രോഗം സ്ഥിരീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.