COVID 19| കേരളത്തിൽ ഇന്ന് 9പേർക്ക് കൂടി കോവിഡ്; 12പേരുടെ പരിശോധനാഫലം നെഗറ്റീവ്: മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
11,231 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 10250 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്പതു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട്ട് നാലുപേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നു വന്നവരും മൂന്നുപേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്.
12പേര്‍ക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍-5, എറണാകുളം-4, തിരുവനന്തപുരം-1, ആലപ്പുഴ-1, കാസര്‍കോട്-1 എന്നിങ്ങനെയാണിത്. 336 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 263 പേര്‍ ചികിത്സയിലാണ്.സംസ്ഥാനത്ത് 1,46,686 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,45,934 പേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെ ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,231 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 10250 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കി. ലോക്ക്ഡൗണ്‍ കാലത്തിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിദഗ്ധ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന് അയച്ചു കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
You may also like:നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
[NEWS]ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ [NEWS]
ലോകാരോഗ്യ ദിനമായ ഇന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തെ അനുസ്മരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ആശങ്കകളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിപാ പ്രതിരോധ സേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട നഴ്‌സ് ലിനിയെയും കൊറോണബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളേജ് രേഷ്മയെയും മറ്റൊരു നഴ്‌സ് പാപ്പാ ഹെന്‍ട്രിയെയും മുഖ്യമന്ത്രി പരാമര്‍ശിച്ചു. നഴ്‌സുമാര്‍ നമുക്ക് നല്‍കുന്ന ഊര്‍ജത്തിന്റെയും കരുതലിന്റെയും ഉദാഹരണങ്ങളാണ് ഇവരെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 07, 2020 6:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| കേരളത്തിൽ ഇന്ന് 9പേർക്ക് കൂടി കോവിഡ്; 12പേരുടെ പരിശോധനാഫലം നെഗറ്റീവ്: മുഖ്യമന്ത്രി


