കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ

നോൺ സബ്സിഡി ഉൽപ്പന്നങ്ങൾക്ക്  മാത്രമാണ് വില കൂടിയതെന്നാണ് ഭക്ഷ്യ മന്ത്രിയുടെ വിശദീകരണം

News18 Malayalam | news18-malayalam
Updated: April 7, 2020, 2:29 PM IST
കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ
കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ
  • Share this:
തിരുവനന്തപുരം: വിലക്കയറ്റം കർശനമായി തടയുമെന്ന സർക്കാർ വാഗ്ദാനം നിറവേറ്റാൻ സപ്ലൈകോയ്ക്ക് പോലും കഴിയുന്നില്ല. സബ്സിഡി നൽകി വിപണിയിൽ ഇടപെടേണ്ട സപ്ലൈക്കോ ആവശ്യസാധങ്ങൾക്ക് ലോക് ഡൗൺ കാലത്തും വിലകൂട്ടി.  മാർച്ച് 31 ൽ നിന്ന് ഏപ്രിൽ 6 എത്തുമ്പോൾ സപ്ലൈകോയിൽ വില ഉയരാത്ത സാധനങ്ങൾ ചുരുക്കം.

സപ്ലൈകോയിൽ മാർച്ച്  31 ചെറുപയറിന് വില 90 ആയിരുന്നു. ഇന്നലെ ഇത് 98 രൂപയായി. പ്രീമിയം ചെറുപയറിന് കൂടിയത് 10 രൂപ. 114 രൂപയായിരുന്ന ചെറുപയർ 124 ലേക്ക് ഉയർന്നു. മാർച്ച് 31 ന്  92 രൂപയായിരുന്ന ഉഴുന്ന് 95 രൂപയായി.

BEST PERFORMING STORIES:കേരളത്തിൽ 21 ദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് IMA [NEWS]ബറാഅത്ത് രാവിൽ‌ പള്ളികളോ ഖബറിടങ്ങളോ സന്ദർശിക്കരുതെന്ന് മുസ്ലീം പണ്ഡിതന്‍മാർ [NEWS]മലേറിയ മരുന്നിനുള്ള കയറ്റുമതി നിരോധനം നീക്കി; യു.എസ് ആവശ്യം അംഗീകരിച്ച് ഇന്ത്യ [NEWS]

കടല 56 ൽ നിന്ന് 5 രൂപ കൂടി 61 ലെത്തി. മുളകിന് 3 രൂപയും, കുറുവ അരിക്ക് 5 രൂപയുമാണ് വർധിച്ചത്. സൗജന്യമായി വിതരണം ചെയ്യുന്ന കിറ്റിന്റെ വില കൂട്ടി കാണിക്കാനാണോ വില ഉയർത്തിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന്  പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാൽ നോൺ സബ്സിഡി ഉൽപ്പന്നങ്ങൾക്ക്  മാത്രമാണ് വില കൂടിയതെന്നാണ് ഭക്ഷ്യ മന്ത്രിയുടെ വിശദീകരണം. പയറിനു 5 രൂപയും പഞ്ചസാരയ്ക്ക് 2 രൂപയുമാണ് കൂടിയത്.  വില ഉയർന്നതിന്റെ കാരണം പരിശോധിക്കുമെന്നും ഭക്ഷ്യമന്ത്രിയുടെ ഉറപ്പ്.
First published: April 7, 2020, 2:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading