നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ

അസമിലെ ആള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവും എം.എല്‍.എയുമായ അമീനുള്‍ ഇസ്ലാം ആണ് അറസ്റ്റിലായത്.

News18 Malayalam | news18-malayalam
Updated: April 7, 2020, 3:03 PM IST
നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
Aminul Islam
  • Share this:
ഗുവാഹട്ടി: നിസാമുദ്ദീൻ തബ്ലീഗി മജിലിസുമായി ബന്ധപ്പെട്ട് വർഗീയ വിദ്വേഷം പരത്താൻ ശ്രമിച്ചതിന് അസമിലെ ആള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവും എം.എല്‍.എയുമായ അമീനുള്‍ ഇസ്ലാമിനെ അറസ്റ്റു ചെയ്തു.


ചോദ്യം ചെയ്യലിൽ ഓഡിയോ സന്ദേശം താൻ തന്നെയാണ് പ്രചരിപ്പിച്ചതെന്ന് എം.എൽ.എ സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ടു തന്നെ എം.എൽ.എയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
You may also like:അമേരിക്ക ആവശ്യപ്പെട്ട മരുന്ന് നൽകിയില്ലെങ്കിൽ പ്രതികാരനടപടിയുണ്ടാകും; ഇന്ത്യയ്ക്കെതിരെ മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് രോഗബാധയുണ്ടായെന്നത്  മുസ്ലീം വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള പ്രചരാണമാണെന്ന തരത്തിൽ അമീനുളിന്റെ പേരിലുള്ള ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തിൽ പങ്കെടുത്ത ആര്‍ക്കും കൊറോണയില്ല. ആകെ ഒരാളാണ് മരിച്ചത്. അത്  മറ്റു രോഗങ്ങൾ ബാധിച്ചാണ്. ആരോഗ്യ പ്രവർത്തകർ മരുന്നുകള്‍ കുത്തിവച്ച് സമ്മേളനത്തിന് പോയവരെ രോഗികളാക്കുകയാണെന്നും അമീനുള്‍ പ്രചരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എം.എൽ.എയെ പൊലീസ് അറസ്റ്റു ചെയ്തത്.


First published: April 7, 2020, 3:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading