ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ രംഗത്ത്. മന്ത്രി തോമസ് ഐസക് സർ സിപിയെക്കാൾ വലിയ ഏകാധിപതിയാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പറഞ്ഞു. കയർ കേരള പ്രഹസനമാണെന്നും തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാൻ മേളക്കായിട്ടില്ലെന്നും ആഞ്ചലോസ് വ്യക്തമാക്കി.
ധനവകുപ്പും റവന്യൂ വകുപ്പും തമ്മിലുള്ള ശീതസമരത്തിനിടയിലാണ് ആലപ്പുഴയിൽ നിന്നും മന്ത്രി തോമസ് ഐസക്കിനെതിരെ സിപിഐ ജില്ലാ നേതൃത്വം പരസ്യവിമർശനവുമായി രംഗത്തെത്തിയത്. മന്ത്രി ഫേസ് ബുക്ക് ലൈക്ക് നോക്കി ആനന്ദം കണ്ടെത്തുന്നതല്ലാതെ കയർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപെടുന്നില്ലെന്നും സിപിഐ ആരോപിക്കുന്നു. കയർ ഉത്പന്നങ്ങൾ കൂട്ടിയിട്ട് കത്തിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് ആഞ്ചലോസിന്റെ വിമർശനം.
പ്രതിപക്ഷം കയർകേരളക്കെതിരെ ഉയർത്തിയ വിമര്ശനങ്ങൾ തന്നെയാണ് സിപിഐയും ഉയർത്തുന്നത്. തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറി തന്നെ വിമർശനവുമായി രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്നാണ് സൂചന.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.