'ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ല; ക്രിമിനൽ കേസുകൾ പിൻവലിക്കില്ല': കാനം രാജേന്ദ്രൻ

Last Updated:

ശബരിമലയിൽ ഒരു പ്രശ്നവുമില്ല. എല്ലാം സങ്കൽപ കഥകൾ മാത്രം. കോവിഡ് കാരണം കഴിഞ്ഞ വർഷം തീർഥാടകർ കുറവായിരുന്നു. അതിനാൽ ദേവസ്വം ബോർഡിനുള്ള വരുമാനം കുറഞ്ഞു എന്നല്ലാതെ മറ്റൊരു പ്രശ്നവും ഇല്ല.

പത്തനംതിട്ട:  ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിൻവലിച്ചത് വഴി തടയൽ പോലുള്ള ചെറിയ കേസുകളാണ്. ക്രിമിനൽ കേസുകൾ പിൻവലിക്കാനാകില്ല. ശബരിമലയിൽ ഒരു പ്രശ്നവുമില്ല. എല്ലാം സങ്കൽപ കഥകൾ മാത്രം. കോവിഡ് കാരണം കഴിഞ്ഞ വർഷം തീർഥാടകർ കുറവായിരുന്നു. അതിനാൽ ദേവസ്വം ബോർഡിനുള്ള വരുമാനം കുറഞ്ഞു എന്നല്ലാതെ മറ്റൊരു പ്രശ്നവും ഇല്ല. ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിധി വന്നിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാമന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. സ്ഥാനാർഥി നിർണയ ചർച്ച പൂർത്തിയായിട്ടില്ലെന്നും കാനം പറഞ്ഞു. റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും ജോലി കൊടുക്കാൻ ഒരു സർക്കാരിനും കഴിയില്ല. ജോലി നൽകിയാൽ മാത്രം പോരല്ലോ, ശമ്പളവും നൽകണ്ടേ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ജോലി നൽകിയ സർക്കാരാണിത്.
കോവിഡ് കാരണം കാലാവധി അവസാനിക്കാനിരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസം കൂടി നീട്ടി നൽകി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിട്ടയർമെന്റ് വരുമ്പോഴാണ് കൂടുതൽ നിയമനങ്ങൾ നടത്താൻ കഴിയുക. അതിനുള്ള ശ്രമമാണ് സർക്കാർ നടത്തി വന്നത്.
advertisement
ഇടതുമുന്നണിയുടെ ജനപിന്തുണ വർധിച്ചു. അതിന്റെ തെളിവാണ് വികസന മുന്നേറ്റ യാത്രയിലെ വൻ ജനപങ്കാളിത്തം. പത്തനംതിട്ടയിൽ എൽഡിഎഫിന് ഒരു ആശങ്കയുമില്ല. ജില്ലാ പഞ്ചായത്തടക്കം എൽഡിഎഫ് ഭരിക്കുന്നു. 5 മണ്ഡലങ്ങളിലും എൽഡിഎഫ് വൻ ഭൂരിപക്ഷം നേടുമെന്നും കാനം പറഞ്ഞു.
ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.  ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍ എസ് എസ് അടക്കമുള്ള സംഘടനകളും കോൺഗ്രസും ബി ജെ പിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം. ഐശ്വര്യ കേരള യാത്രയിൽ അടക്കം ശബരിമല വിഷയം യു ഡി എഫ് ഉയർത്തിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസികളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
advertisement
2018ൽ ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ ക്ഷേത്രം തുറന്നപ്പോൾ ഉണ്ടായ സംഘർഷങ്ങളുടെ പേരിൽ മാത്രം 543 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതു കൂടാതെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ കേസെടുത്തത്. തുലാമാസ പൂജയ്ക്ക് ക്ഷേത്രം തുറന്നപ്പോഴുണ്ടായ അക്രമങ്ങളുടെ പേരിൽ നാലായിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ത്താല്‍, വഴി തടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്ക് മേൽ ചുമത്തിയത്. ശബരിമല പ്രതിഷേധ സമരങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ട് വരികയായിരുന്നു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ല; ക്രിമിനൽ കേസുകൾ പിൻവലിക്കില്ല': കാനം രാജേന്ദ്രൻ
Next Article
advertisement
കെപിസിസിക്ക് വമ്പൻ ജംബോ കമ്മറ്റി;13 വൈസ് പ്രസിഡണ്ടുമാർ കൂടി; സന്ദീപ് വാര്യരടക്കം 58 ജനറൽ സെക്രട്ടറിമാരും
കെപിസിസിക്ക് വമ്പൻ ജംബോ കമ്മറ്റി;13 വൈസ് പ്രസിഡണ്ടുമാർ കൂടി; സന്ദീപ് വാര്യരടക്കം 58 ജനറൽ സെക്രട്ടറിമാരും
  • കെപിസിസി പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരും 58 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുത്തി.

  • രാഷ്ട്രീയകാര്യ സമിതിയിൽ രാജമോഹൻ ഉണ്ണിത്താൻ അടക്കം ആറ് പുതിയ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി.

  • ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേർന്ന സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിമാരിൽ ഉൾപ്പെട്ടിരിക്കുന്നു.

View All
advertisement