കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു
Last Updated:
കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പോലീസ് കസ്റ്റഡിയിൽ
കൊല്ലം: കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ചിതറ വളവുപച്ച സ്വദേശി ബഷീര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാജഹാനാണ് പിടിയിലായത്.
ഇന്നുച്ചയ്ക്ക് 2.30 ഓടെ ബഷീറിന്റെ വീട്ടിലെത്തിയാണ് ഷാജഹാന്‍ ആക്രമിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബഷീര്‍ മരിച്ചിരുന്നു. അല്‍പ്പം മുന്നേയാണ് ഷാജഹാന്‍ പിടിയിലായത്. സിപിഎം വളവുപച്ച ബ്രാഞ്ച് അംഗമാണ് ബഷീര്‍.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം കടയ്ക്കല്‍ ഏരിയാ കമ്മിറ്റി ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 02, 2019 6:16 PM IST