തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി പി എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. സിപിഎം ഇത്തവണ മത്സരിക്കുന്ന 85 സീറ്റുകളിൽ 83 ഇടത്തെ സ്ഥാനാർഥികളെയാണ് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പ്രഖ്യാപിച്ചത്. ഇതിൽ 74 പേർ സിപിഎം പാർട്ടി ചിഹ്നത്തിലും ഒൻപതുപേർ സ്വതന്ത്രരായും മത്സരിക്കും. രണ്ട് സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. 12 വനിതകളെയാണ് ഇത്തവണ സിപിഎം മത്സരരംഗത്തിറക്കുന്നത്. ഇതിൽ എട്ടുപേരും പുതുമുഖങ്ങളാണ്. സിപിഎം സ്ഥാനാർഥി പട്ടികയിലെ പ്രത്യേകതകൾ അറിയാം.
മന്ത്രിമാരായ അഞ്ചുപേർ ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇല്ല.
സിറ്റിങ് എംഎൽഎമാരായ 33 പേർ ഇത്തവണ മത്സരിക്കുന്നില്ല.
മഞ്ചേശ്വരത്തെയും ദേവികുളത്തിലെയും സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.
മന്ത്രിമാരായ ഇ പി ജയരാജൻ, തോമസ് ഐസക്, ജി സുധാകരൻ, എ കെ ബാലൻ, സി രവീന്ദ്രനാഥ് എന്നിവരാണ് മത്സരരംഗത്തില്ലാത്ത മന്ത്രിമാർ.
പിണറായി വിജയൻ, എം എം മണി, കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ, ജെ മേഴ്സിക്കുട്ടിയമ്മ, കെ ടി ജലീൽ (സ്വത.) തുടങ്ങിയവർ മത്സരിക്കുന്ന നിലവിലെ മന്ത്രിസഭാംഗങ്ങൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.