'വെഞ്ഞാറമ്മൂട് കൊലപാതകം കോൺഗ്രസ് ആസൂത്രണം ചെയ്തത്'; സെപ്തംബർ രണ്ടിന് കരിദിനം പ്രഖ്യാപിച്ച് CPM
'വെഞ്ഞാറമ്മൂട് കൊലപാതകം കോൺഗ്രസ് ആസൂത്രണം ചെയ്തത്'; സെപ്തംബർ രണ്ടിന് കരിദിനം പ്രഖ്യാപിച്ച് CPM
പ്രതിഷേധത്തിന്റെ ഭാഗമായി കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച് പാർട്ടി ബ്രാഞ്ച് അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിലായി അഞ്ചുപേർ ഒരു കേന്ദ്രത്തിൽ അധികരിക്കാത്ത വിധം കറുത്ത ബാഡ്ജ് ധരിച്ച് വൈകുന്നേരം നാലുമണി മുതൽ ആറുമണി വരെ ധർണാസമരം സംഘടിപ്പിക്കും.
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണ് വെഞ്ഞാറമ്മൂട്ടിലെ ഇരട്ടക്കൊലപാതകമെന്ന് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ട് സെപ്തംബർ രണ്ടിന് സി പി എം കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്. വെഞ്ഞാറമ്മൂട്ടിൽ ഹഖ് മുഹമ്മദും മിഥിലജും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവം കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് സി പി എം ആരോപിച്ചു. കൊലപാതകം നടത്തിയവരേയും ഗൂഡാലോചന നടത്തിയവരേയും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. കോൺഗ്രസ് നേതൃത്വം ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് ശ്രമിക്കുന്നത്. ഈ കൊലപാതകത്തെ ന്യായികരിച്ചു കൊണ്ടുള്ള നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് സ്വീകരിച്ചത് എന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നും സി പി എം ആരോപിച്ചു.
രക്തസാക്ഷികളെ അപമാനിക്കാനാണ് കെ.പി.സി.സി പ്രസിഡന്റ് ഈ സന്ദർഭം ഉപയോഗിച്ചതെന്നും ഇത് അത്യന്തം അപലപനീയമാണെന്നും സി പി എം സെക്രട്ടേറിയറ്റ് പറഞ്ഞു. ജനങ്ങൾക്കിടയിൽ നിന്ന് ഒറ്റപ്പെട്ടു കൊണ്ടിരിക്കുമ്പോൾ കൂടുതൽ നിരാശരായി പ്രകോപനം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്താൻ പാർടി പ്രവർത്തകന്മാർ മുൻകയ്യെടുത്ത് പ്രവർത്തിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന്റെ ഭാഗമായി കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച് പാർട്ടി ബ്രാഞ്ച് അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിലായി അഞ്ചുപേർ ഒരു കേന്ദ്രത്തിൽ അധികരിക്കാത്ത വിധം കറുത്ത ബാഡ്ജ് ധരിച്ച് വൈകുന്നേരം നാലുമണി മുതൽ ആറുമണി വരെ ധർണാസമരം സംഘടിപ്പിക്കും.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.